ഇലക്‌ട്രിക് വാഹന വിഭാഗത്തില്‍ ആഡംബരത്തിന്റെ വാക്കായ റോള്‍സ് റോയ്സ് സ്പെക്ടർ ഔദ്യോഗികമായി ഇന്ത്യൻ വിപണിയില്‍ ലോഞ്ച് ചെയ്‍തു.

7.5 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള ഈ ടു-ഡോർ ഇലക്‌ട്രിക് കൂപ്പെ ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഇവിയാണ്.

രണ്ട് ഇലക്‌ട്രിക് മോട്ടോറുകളുള്ള 102kWh ബാറ്ററിയാണ് സ്‌പെക്‌ടറിന്‍റെ കരുത്ത്. ഒറ്റ ചാർജിങ്ങിൽ 530km റേഞ്ച് റോള്‍സ് റോയ്‌സ് അവകാശപ്പെടുന്നു. വെറും 34 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ നിറയ്ക്കാൻ ശേഷിയുള്ള ചാർജ്ജറാണ് സ്പെക്‌ട്രറിന്‍റെ ബാറ്ററി ചാർജ് ചെയ്യുന്നത്. 50kW DC ചാർജറിന് 95 മിനിറ്റിനുള്ളില്‍ ഇതേ നേട്ടം കൈവരിക്കാൻ കഴിയും. 585 ബിഎച്ച്‌പിയുടെ സംയുക്ത പവർ ഔട്ട്‌പുട്ടും 900 എൻഎം ടോർക്കും നൽകുന്ന എൻജിന് വെറും 4.5 സെക്കൻഡിനുള്ളില്‍ 100 കിമി വരെ വേഗം കൈവരിക്കാൻ കഴിയും.

ആഡംബരത്തിന്റെ ആർക്കിടെക്ചർ എന്നറിയപ്പെടുന്ന റോള്‍സ് റോയ്‌സിന്‍റെ ഗോസ്റ്റ്, കള്ളിനൻ, ഫാന്റം തുടങ്ങിയ മോഡലുകൾ പോലെ  ഓള്‍-അലൂമിനിയം സ്‌പേസ് ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് സ്‌പെക്ടർ നിർമ്മിച്ചിരിക്കുന്നത്. ഫോർ വീല്‍ സ്റ്റിയറിംഗും ആക്ടീവ് സസ്പെൻഷൻ സംവിധാനവും ഇതിലുണ്ട്.

സ്പെക്‌ടറിന്‍റെ ഇന്‍റീരിയറില്‍ കണക്റ്റഡ് കാർ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച പുതിയ ഡിജിറ്റല്‍ ഇന്റർഫേസായ പുതിയ ‘സ്പിരിറ്റ്’ സോഫ്‌റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണ് ശ്രദ്ധേയമായ ഘടകം. ഒരു ഡാഷ്‌ബോർഡ് പാനല്‍, ‘സ്പെക്ടർ’ നെയിംപ്ലേറ്റ്, മേല്‍ക്കൂരയില്‍ സ്റ്റാർലൈറ്റ് ലൈനർ, 5,500 എൽ ഇ ഡി കൾ കൊണ്ട് അലങ്കരിച്ച ഡോർ പാഡുകള്‍, വാതിലുകള്‍ക്ക് ഓപ്ഷണല്‍ വുഡ് പാനലിംഗ്, പുനർരൂപകല്‍പ്പന ചെയ്ത സീറ്റുകള്‍, മറ്റ് ആഡംബര വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ശ്രദ്ധേയമായ ഇന്റീരിയർ സവിശേഷതകള്‍.

Rolls-Royce Specter, the epitome of luxury in the electric vehicle segment, has been officially launched in the Indian market. Priced at Rs 7.5 crore ex-showroom, the two-door electric coupe is the most expensive EV in India. Known for its Architecture of Luxury, the Specter is built on an all-aluminum space frame platform similar to Rolls-Royce’s Ghost, Cullinan and Phantom models.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version