എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം 40 ഏക്കറിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടുന്ന കൊച്ചിൻ സ്പോർട്സ് സിറ്റി നിർമിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ).

രാജ്യത്തെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്പോർട്സ് സിറ്റി നെടുമ്പാശേരി അത്താണി ജംങ്ഷന് സമീപം ചെങ്ങമനാട് പഞ്ചായത്തിലെ 40 ഏക്കറിലാണ് നിർമിക്കുന്നത്.
ദേശീയ ക്രിക്കറ്റ് ബോർഡിന്റെ (ബിസിസിഐ) സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് ഏകദേശം 750 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ബിയോണ്ട് 2020 മിഷന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കാൻ പോകുന്നത്.
പദ്ധതിയുടെ രൂപരേഖ മുഖ്യമന്ത്രി പിണറായി വിജയന് കേരള രാജ്യാന്തര കായിക ഉച്ചകോടിയുടെ ഉദ്ഘാടന വേദിയിൽ കൈമാറി. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജാണ് കൈമാറിയത്.

40,000 പേരെ വഹിക്കും
ആദ്യഘട്ടത്തിൽ 40 ഏക്കർ സ്ഥലത്ത് 40,000 പേർക്ക് ഇരിക്കാവുന്ന രാജ്യാന്തര സ്റ്റേഡിയം കോംപ്ലക്സും ക്ലബ് ഹൗസും നിർമിക്കും. ഇൻഡോർ, ഔട്ട്ഡോർ പരീശിലന കേന്ദ്രങ്ങൾ, പരിശീലന ഗ്രൗണ്ട്, സ്പോർട്സ് അക്കാദമി, ഗവേഷണ കേന്ദ്രം, ഇക്കോ പാർക്ക്, വാട്ടർ സ്പോർട്സ് പാർക്ക്, സ്പോർട്സ് മെഡിസിൻ ആൻഡ് ഫിറ്റ്നെസ് കേന്ദ്രം, ഗെയിമിംഗ് ആൻഡ് ഇ സ്പോർട്സ് അരീന, ഹെലിപാഡ്, താമസ സൗകര്യം, മൾട്ടിലെവൽ പാർക്കിംഗ്, ക്ലബ് ഹൗസ്, വിനോദ കേന്ദ്രങ്ങൾ എന്നിവയും സ്പോർട്സ് സിറ്റിയിലുണ്ടാകും. കൂടാതെ ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ഫുട്സാൽ കോർട്ടുകൾ എന്നിവയും നിർമിക്കും.

5 വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് കെസിഎ ഉദ്ദേശിക്കുന്നത്.

കൊച്ചി സ്പോർട്സ് സിറ്റിക്ക് പുറമേ കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ മൂന്ന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഗ്രൗണ്ടുകളും കെസിഎ നിർമിക്കും. മിഷൻ 2020ൻെറ ഭാഗമായി 150 കോടി രൂപ നിക്ഷേപത്തിൽ 12 ഫസ്റ്റ് ക്ലാസ് സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഫസിലിറ്റികൾ പണിതിട്ടുണ്ട്. സ്വന്തം സ്റ്റേഡിയം ഇടക്കൊച്ചിയിൽ നിർമിക്കാനായിരുന്നു ആദ്യം കെസിഎ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രകൃതി സ്നേഹികളുടെയും മറ്റും ഇടപെടലിനെ തുടർന്ന് പിൻവാങ്ങുകയായിരുന്നു.

ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയം ഫുട്ബോൾ മത്സരങ്ങൾക്കായി മാത്രം ഉപയോഗിച്ച് തുടങ്ങിയതോടെ അവിടെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നത് കെസിഎ അവസാനിപ്പിച്ചിരുന്നു. ക്രിക്കറ്റ് ആരാധകർക്ക് പുതു പ്രതീക്ഷ നൽകുന്നതാണ് കെസിഎയുടെ കൊച്ചി സ്പോർട്സ് സിറ്റി പദ്ധതി. കൊച്ചി രാജ്യാന്തര വിമാനത്താവളവും ദേശീയ പാതയും അടുത്തായതിനാൽ രാജ്യത്തിനകത്തും പുറത്തുമുള്ള ക്രിക്കറ്റ് ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്നതിനാലാണ് കെസിഎ അത്താണിയിലെ സ്ഥലം തിരഞ്ഞെടുത്തത്.

സർക്കാർ അനുമതിയും മറ്റും ലഭിച്ചാൽ മാത്രമേ പദ്ധതി മുന്നോട്ടു പോകുകയുള്ളു.

Kerala Cricket Association (KCA) to build ‘Cochin Sports City’, which will include an International Standard Cricket Stadium on 40 acres near Cochin Nedumbassery Airport. The country’s first carbon neutral sports city will be built on 40 acres in Chengamanad Panchayat near Nedumbassery. The project, which is being implemented with financial support from the National Cricket Board (BCCI), is expected to cost around Rs 750 crore. The project is going to be implemented as part of the Beyond 2020 Mission.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version