അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്നും പ്രതിവർഷം പത്ത് ലക്ഷം ഇലക്ട്രിക് കാറുകൾ ആഗോള വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.



മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ വൻകിട വാഹന നിർമ്മാതാക്കൾ ഉൾപ്പെടെ ഇന്ത്യയിൽ വൈദ്യുതി വാഹന ഫാക്ടറികൾ സ്ഥാപിച്ചതോടെ ലോക വിപണിയിലേക്കുള്ള വൈദ്യുതി വാഹനങ്ങളുടെ നിർമ്മാണ ഹബ്ബായി ഇന്ത്യ അതിവേഗം വളരുകയാണ്. ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയും ഉയർച്ചയിലാണ്. 2027 ൽ ഇന്ത്യയിൽ നിർമ്മിക്കുന്ന വൈദ്യുതി വാഹനങ്ങളിൽ 30 ശതമാനവും കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷ.



ഇന്ത്യയിലെ ആഭ്യന്തര വാഹന വില്പനയും കുതിക്കുകയാണ്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023ല്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വില്‍പ്പന 49.25 % ഉയര്‍ന്ന് വന്‍ വളര്‍ച്ച രേഖപ്പെടുത്തി. 2023ല്‍ ആകെ 15,29,947 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റുപോയത്.



രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ആഭ്യന്തരമായി ഇലക്ട്രിക് കാറുകൾ ഉത്പാദിപ്പിച്ച് ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കാനുള്ള പദ്ധതികളിലാണ്.  


മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ നിലവിൽ ഇന്ത്യയിൽ നിന്നും വൈദ്യുത വാഹനങ്ങൾ വിദേശ വിപണികളിലേക്ക് കയറ്റി അയച്ചു തുടങ്ങി. ഹോണ്ട ഇന്ത്യ, എം.ജി ഹെക്ടർ, ഹ്യുണ്ടായ് മേട്ടോഴ്സ്, സിട്രൊജൻ തുടങ്ങിയ മുൻനിര ബ്രാൻഡുകളെല്ലാം ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾ നിർമ്മിച്ച് കയറ്റുമതി വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.



വൈദ്യുതി വാഹനങ്ങളുടെ നിർമ്മാണ രംഗത്ത് മുതൽ മുടക്കുന്ന കമ്പനികൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതി പ്രകാരം നിരവധി വാഹന നിർമ്മാതാക്കളാണ് വൻ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.


 
വൈദ്യുതി വാഹനങ്ങൾ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതിന് മുൻനിര കാർ കമ്പനികളായ മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എന്നിവ പതിനായിരം കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.



ഇന്ത്യക്കുള്ളിലും ഇവി വില്പന കുതിക്കുന്നു

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023ല്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വില്‍പ്പന 49.25 % ഉയർന്നു. 2022ല്‍ മൊത്തം 10,25,063 ഇവി വാഹനങ്ങളുടെ വില്പന നടന്നപ്പോൾ 2023ല്‍ ആകെ 15,29,947 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റുപോയത്.



ഇരുചക്രവാഹന വില്‍പ്പന 36.09 ശതമാനം വര്‍ധിച്ച് 8,59,376 യൂണിറ്റിലെത്തി. 2022ല്‍ 6,31,464 യൂണിറ്റായിരുന്നു ഇരുചക്ര വാഹനവില്‍പ്പന. ഇലക്ട്രിക് ത്രീ-വീലര്‍ വില്‍പ്പന 2022-ലെ 3,52,710 യൂണിറ്റുകളില്‍ നിന്ന് 65.23 % ഉയര്‍ന്ന് 2023ല്‍ 5,82,793 യൂണിറ്റുകളായി.



ഇലക്ട്രിക് വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന മുന്‍വര്‍ഷത്തെ 2,649 യൂണിറ്റുകളെ അപേക്ഷിച്ച് 2023ല്‍ 114.16 % ഉയര്‍ന്ന് 5,673 യൂണിറ്റായി ഉയര്‍ന്നു.

ഇലക്ട്രിക് പാസഞ്ചര്‍ വാഹന വില്‍പ്പന 114.71 % വര്‍ധിച്ച് 82,105 യൂണിറ്റിലെത്തി.


 
ചൈനയുമായുള്ള പ്രശ്നങ്ങൾ മൂലം അമേരിക്കയിലെയും യൂറോപ്പിലെയും വമ്പൻ കമ്പനികൾ ബദൽ ഉത്പാദന മേഖലയായാണ് ഇന്ത്യയെ വിലയിരുത്തുന്നത്. ഇതിനാൽ ചൈനയിൽ നിന്നും പിന്മാറുന്ന കമ്പനികൾ പലതും ഇന്ത്യയിൽ വാഹന നിർമ്മാണ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ്.

In the next five years, it is expected that one million electric cars will hit the Global market annually from India. India is rapidly growing as a manufacturing hub for electric vehicles in the Global Market, the Make in India initiative playing a major role. Car exports from India are also witnessing a rise. It is anticipated that by 2027, 30 percent of the electric vehicles manufactured in India will be exported.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version