ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളുടെ നവസാങ്കേതിക വിദ്യാ ഹബ്ബ് ആയി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ . ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്നോസിറ്റിയില്‍ 1500 കോടി മുതല്‍മുടക്കില്‍ 5 ലക്ഷം സ്ക്വയര്‍ഫീറ്റില്‍ എമേര്‍ജിങ് ടെക്നോളജി ഹബ്ബ് വരികയാണെന്നും സ്റ്റാര്‍ട്ടപ്പ് മിഷന്‍ വ്യക്തമാക്കി. ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്കാരം ലഭിച്ചതോടെയാണ് നവസാങ്കേതിക വിദ്യാ ഹബ്ബ് ആയി കേരളത്തെ മാറ്റാൻ KSUM ലക്ഷ്യമിടുന്നത്.

സമൂഹത്തിലെ നാനാതുറയിലുള്ള വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിന് ടെക്നോളജിയുടെ അനന്തസാധ്യത പ്രയോജനപ്പെടുത്തുകയാണ് ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. ഡീപ്ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ഉന്നമനത്തിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വരാനിരിക്കുന്ന എമേര്‍ജിങ് ടെക്നോളജി ഹബ്ബിനെ പ്രയോജനപ്പെടുത്തും. ഇതുവഴി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗ്,  ബ്ലോക്ക് ചെയിന്‍, കമ്പ്യൂട്ടര്‍ ഇമേജിംഗ്, ഡീപ് ടെക്നോളജിയില്‍ വിആര്‍ ബാങ്ക് തുടങ്ങിയ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലേക്കുള്ള മറ്റ് നൂതന ആപ്ലിക്കേഷനുകള്‍ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണം ലഭിക്കുമെന്നും അനൂപ് അംബിക കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്കാരം ലഭിച്ച കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയുടെയും സംസ്ഥാന ഐടി-ഇലക്ട്രോണിക്സ് സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കറിന്‍റെയും നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് പുരസ്കാരം കൈമാറി.

കെഎസ് യുഎം സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, മാനേജര്‍ സൂര്യ തങ്കം എസ്, കെഎസ് യുഎമ്മിന്‍റെ ഗവണ്‍മെന്‍റ് ആസ് മാര്‍ക്കറ്റ് പ്ലേസ് ലീഡ് ടെക്നിക്കല്‍ ഓഫീസര്‍ വരുണ്‍ ജി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

എമര്‍ജിംഗ് ടെക്നോളജി ഹബ്ബിന്‍റെ ഭാഗമാകുന്നതിനും എമര്‍ജിംഗ് ടെക്നോളജിയില്‍ എന്തെല്ലാം പുതിയ സാങ്കേതിക വിദ്യകള്‍ കേരളത്തില്‍ കൊണ്ടുവരാമെന്ന നിര്‍ദേശങ്ങളും ഇതിലെ നിക്ഷേപങ്ങള്‍ക്കുമായി കോര്‍പ്പറേറ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും https://zfrmz.com/7Hwe469CJ7ZmptvSiNP9  എന്ന ലിങ്ക് വഴി ബന്ധപ്പെടാം.

കഴിഞ്ഞ മൂന്ന് തവണ ടോപ് പെര്‍ഫോമര്‍ പുരസ്കാരം കരസ്ഥമാക്കിയ കേരളം ഇതാദ്യമായാണ് ദേശീയ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പരമോന്നത പുരസ്കാരം സ്വന്തമാക്കിയത്.  


സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാര്‍ത്ഥികള്‍, വനിതാ സംരംഭകര്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന സ്ഥാപിതമായ പിന്തുണ, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമൊരുക്കുന്ന ഇഗ്നൈറ്റ്  കാലിക്കറ്റ് പോലുള്ള പരിപാടികള്‍, ഗ്രാമീണ മേഖലകളില്‍ ആശാവഹമായ മാറ്റം കൊണ്ടുവരാന്‍  ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രോത്സാഹനം എന്നിവയാണ് കേരളത്തെ പുരസ്കാരത്തില്‍ എത്തിച്ചത്.

The Kerala Startup Mission aims to make Kerala a new Technology Learning hub for Deep Tech Startups. As a part of this, the Startup Mission stated that an emerging Technology Hub is coming up at Technocity, Thiruvananthapuram, with an investment of 1500 crores, covering 5 lakh square feet. KSUM aims to make Kerala a new technology education hub after receiving the best performer award in the National Startup ranking.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version