ഇന്ത്യയിലെ മറ്റ് മേഖലകളുമായി തട്ടിച്ചു നോക്കുമ്പോൾ ദക്ഷിണേന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് പ്രത്യേകതകൾ നിരവധിയാണ്. ഡിപാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡിന്റെ (ഡിപിഐഐടി-DPIIT) സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച 5 സംസ്ഥാനങ്ങളിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള 3 സംസ്ഥാനങ്ങളാണ് ഇടം പിടിച്ചത്.

വളർന്നുവരുന്ന സംരംഭകർക്ക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ കേരളം, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ മുൻപന്തിയിലാണ്. സ്റ്റാർട്ടപ്പുകൾക്ക് എങ്ങനെ ദക്ഷിണേന്ത്യ മികച്ച വിളനിലമായി?
പ്രളയവും കോവിഡ് വ്യാപനവും ലോക്ഡൗണും ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇസ്രയേൽ ഹമാസ് യുദ്ധവും വരെ സ്റ്റാർട്ടപ്പുകൾക്ക് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽപെട്ട സ്റ്റാർട്ടപ്പുകളും അടച്ചു പൂട്ടേണ്ടി വന്ന സ്റ്റാർട്ടപ്പുകളും കുറവല്ല. പ്രതിസന്ധികളെ മറികടന്ന് മുന്നേറിയ സ്റ്റാർട്ടപ്പുകളും നിരവധി. മുന്നേറാൻ സ്റ്റാർട്ടപ്പുകളെ സഹായിച്ചത് എന്തെല്ലാം? തൊഴിലിലെ തൃപ്തി, വരുമാനത്തിലെ തൃപ്തി, പ്രൊഫഷണൽ വളർച്ച, 2024ൽ കരിയർ പ്രതീക്ഷ തുടങ്ങി നിരവധി ഘടകങ്ങൾ അതിൽ പ്രധാനമാണ്. ജീവനക്കാർക്ക് തൊഴിലിലും ശമ്പളത്തിലുമുള്ള തൃപ്തി എങ്ങനെ സ്റ്റാർട്ടപ്പുകളെ വളർത്തും, ദക്ഷിണേന്ത്യ എങ്ങനെ സ്റ്റാർട്ടപ്പുകൾക്ക് പറ്റിയ വിളനിലമായി എന്ന് സ്റ്റാർട്ടപ്പ്-സംരംഭക മേഖകളിലെ വാർത്തകൾ ഫോക്കസ് ചെയ്യുന്ന എക്സ്ക്ലുസീവ് വീഡിയോ ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമായ Channeliam.com നടത്തിയ സർവേ പറയുന്നു.
ഫിൻടെക്, ഹെൽത്ത് ടെക്, അഗ്രിടെക് തുടങ്ങി വിവിധ സ്റ്റാർട്ടപ് മേഖലകളിലെ ആയിരക്കണക്കിന് ജീവനക്കാരിലേക്കാണ് channeliam.com നടത്തിയ സർവേ കടന്നുചെന്നത്. ഓരോ ചോദ്യങ്ങൾക്കും 1 മുതൽ 5 വരെ റേറ്റിംഗ് നിശ്ചയിച്ചിരുന്നു. സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ച, നേരിടുന്ന പ്രതിസന്ധികൾ, പുതിയ പ്രതീക്ഷകൾ എന്നിവയെ കുറിച്ച് ധാരണയുണ്ടാക്കാൻ സർവേ സഹായിക്കുന്നു.

തൊഴിലിൽ സംതൃപ്തരാണോ?
അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് ഇന്ന് ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ തുറന്നു കൊടുക്കുന്ന മേഖലയാണ് സ്റ്റാർട്ടപ്പുകൾ. ക്യാംപസ് സെലക്ഷനിലൂടെയും മറ്റും ഫ്രഷർമാർക്കും സ്റ്റാർട്ടപ്പുകൾ തൊഴിൽ സാധ്യത തുറക്കുന്നു. തൊഴിൽ സംതൃപ്തിയുടെ കാര്യത്തിൽ സർവേയിൽ പങ്കെടുത്ത 19.63% പേരും സംതൃപ്തരാണെന്ന് പറയുന്നു. 6.54% പേർ അതീവ സംതൃപ്തരാണെന്നും സർവേയിൽ കണ്ടെത്തി. തൊഴിൽ തൃപ്തിയുടെ കാര്യത്തിൽ 5 ആണ് ഇവർ നൽകിയ റേറ്റിംഗ്. 36.45% ആളുകൾ തൊഴിൽ സംതൃപ്തിയുടെ കാര്യത്തിൽ ഇടത്തരം നിലപാടാണ് സ്വീകരിച്ചത്. 3 ആണ് ഇവർ അഞ്ചിൽ കൊടുത്ത റേറ്റിംഗ്. അതേ സമയം 10.28% പേർ തൊഴിലിൽ തീരെ തൃപ്തരല്ലെന്ന് പറയുന്നു. തൊഴിൽ തൃപ്തിയുടെ കാര്യത്തിൽ 2 റേറ്റിംഗ് കൊടുത്തവരുടെ എണ്ണം 27.10% ആണ്. അതായത് 37.38% ആളുകൾ തൊഴിലിൽ തൃപ്തരല്ല എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം 4, 5 റേറ്റിംഗ് നൽകി തൊഴിലിൽ അതീവ സംതൃപ്തരാണെന്ന് സർവേ കാണിക്കുന്നു. ജീവനക്കാർക്ക് തൊഴിൽ തൃപ്തി നൽകുന്നത് പല ഘടകങ്ങളാണ്.
പുതിയ കാലത്ത് ഭൂരിപക്ഷമാളുകളും വർക്ക് ലൈഫ് ബാലൻസിന് പ്രാധാന്യം നൽകുന്നവരാണ്. മിക്കപ്പോഴും ശമ്പളത്തിനെക്കാൾ പ്രാധാന്യം ആളുകൾ വർക്ക്-ലൈഫ് ബാലൻസിന് നൽകാറുണ്ട്. മെച്ചപ്പെട്ട തൊഴിലിടവും സമർദ്ദം കുറഞ്ഞ സാഹചര്യവും എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.

ശമ്പളം കൂടണം
നിലവിലെ വരുമാനത്തിൽ തൃപ്തരാണോയെന്ന ചോദ്യവും ചാനൽ അയാം സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. ഉത്തരത്തിന്റെ ഓപ്ഷനിൽ അതെ, അല്ല, അഭിപ്രായമില്ല എന്നിങ്ങനെയും ഓപ്ഷൻ വെച്ചിരുന്നു. സർവേയിൽ പങ്കെടുത്ത 31.48% പേരും നിലവിലെ ശമ്പളത്തിൽ തൃപ്തരാണെന്ന് അറിയിച്ചു. 47.22% ആളുകൾ നിലവിൽ ലഭിക്കുന്ന ശമ്പളത്തിൽ അതൃപ്തരാണെന്ന് പറഞ്ഞു. അഭിപ്രായമില്ല എന്ന നിലപാട് സ്വീകരിച്ചത് 21.30% പേരാണ്. നല്ലൊരു ശതമാനം ജീവനക്കാരും ചെയ്യുന്ന ലഭിക്കുന്ന ശമ്പളത്തിൽ അതൃപ്തരാണെന്ന് സർവേ തെളിയിക്കുന്നു. മറ്റൊരു വിഭാഗം ആളുകൾ ശമ്പളത്തിന്റെ കാര്യത്തിൽ അനശ്ചിതത്വമാണ് മുന്നിൽ കാണുന്നത്. സർവേയിൽ പങ്കെടുത്ത പകുതിയോളം ആളുകളും നിലവിലെ ശമ്പള സ്കെയിൽ കുറവാണെന്ന് വിശ്വസിക്കുന്നവരാണ്.

വളരണം ഇനിയും
സ്റ്റാർട്ടപ്പ് മേഖലയിൽ ദക്ഷിണേന്ത്യ മോശമില്ലാത്ത വളർച്ച കൈവരിച്ചിട്ടുണ്ടെങ്കിലും പ്രൊഡക്ടുകൾ ലാഭമാക്കി മാറ്റാൻ സ്റ്റാർട്ടപ്പുകൾ ഇനിയും ബഹുദൂരം സഞ്ചരിക്കണമെന്ന സൂചന കൂടിയാണ് ഇത് നൽകുന്നത്.

ദക്ഷിണേന്ത്യയിലെ മാത്രമല്ല, രാജ്യത്തെ തന്നെ ചെലവ് കുറഞ്ഞതും മികച്ചതുമായ സ്റ്റാർട്ടപ്പുകൾ ഇവിടെയുണ്ട്. അതേസമയം മികച്ച നിക്ഷേപകരെ കണ്ടെത്താനും പ്രൊഡക്ടുകൾ വിപണിയിലെത്തിച്ച് ലാഭമുണ്ടാക്കാനും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്റ്റാർട്ടപ്പുകൾക്ക് കഴിയണം. നിലവാരം കൂടിയ തൊഴിൽ ചുറ്റുപാട് സൃഷ്ടിക്കാൻ ഇത് സഹായിക്കും.

In the dynamic landscape of South India’s startup ecosystem, understanding the morale and aspirations of those at its heart is crucial. To delve into this vibrant world, we conducted an extensive survey focusing on three pivotal aspects: overall job satisfaction, salary satisfaction, and optimism towards career growth and opportunities in the year 2024.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version