മദ്യം വിൽക്കാൻ സൗദി അറേബ്യ

തലസ്ഥാനമായ റിയാദിൽ മദ്യശാല തുറക്കാനൊരുങ്ങി സൗദി അറേബ്യ. ചരിത്രത്തിലാദ്യമായാണ് സൗദി അറേബ്യ മദ്യ വിൽപ്പന ശാല തുറക്കാൻ ഒരുങ്ങുന്നത്. അതേസമയം സൗദിയിൽ എല്ലാവർക്കും മദ്യം വാങ്ങാൻ സാധിക്കില്ല. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ തുറക്കുന്ന മദ്യശാല അമുസ്ലീമുകളായ നയതന്ത്ര പ്രതിനിധികൾക്ക് വേണ്ടി മാത്രമുള്ളതാണ്.

മദ്യം വാങ്ങണമെങ്കിൽ ഉപഭോക്താക്കൾ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് എടുക്കുകയും വേണം. പ്രതിമാസ ക്വാട്ടയായിട്ടായിരിക്കും മദ്യം വിൽക്കുക. അടുത്ത ആഴ്ച തന്നെ സ്റ്റോർ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇസ്ലാമിൽ മദ്യപാനം നിഷിദ്ധമാണ്. അതിനാൽ ഇതുവരെ സമ്പൂർണ മദ്യ നിരോധനമാണ് സ്വീകരിച്ചിരുന്നത്. ഡിപ്ലോമാറ്റിക് മെയിൽ വഴിയോ കരി‍ഞ്ചന്തകളിലൂടെയോ ആണ് ഇതുവരെ സൗദിയിൽ മദ്യമെത്തിയിരുന്നത്.
എന്നാൽ പുതിയ നീക്കത്തിലൂടെ വിനോദസഞ്ചാരവും ബിസിനസും രാജ്യത്ത് പ്രോത്സാഹിപ്പിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സൗദി നടപ്പാക്കുന്ന വിഷൻ 2030ന്റെ ഭാഗമായാണ് മദ്യശാല ആരംഭിക്കുന്നത്. അന്താരാഷ്ട്ര വാർത്താ ഏൻജിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് വിഷൻ 2030ന് നേതൃത്വം നൽകുന്നത്.

 
എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് സ്റ്റോർ തുറക്കുന്നത്. നയതന്ത്രജ്ഞർക്ക് പുറമേ അമുസ്ലിമുകളായ പ്രവാസികൾക്ക് മദ്യശാലയിലേക്ക് പ്രവേശനമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ട്. മദ്യ വാങ്ങുന്നതും വിൽക്കുന്നതും സൗദിയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ചാട്ടവാറടി, നാടുകടത്തൽ എന്നിവയാണ് ശിക്ഷ.
കർശനമായ സാമൂഹിക സദാചാര ചട്ടകൂടിൽ ഇളവ് വരുത്താൻ സൗദി കുറച്ചു വർഷങ്ങളായി ശ്രമിക്കുന്നുണ്ട്. പൊതു ഇടങ്ങളിൽ സ്ത്രീകളും പുരുഷന്മാരെയും വേർത്തിരിച്ചു നിർത്തുന്നതും വിനോദസഞ്ചാരവും സംഗീത പരിപാടികളും പ്രോത്സാഹിപ്പിക്കുക, സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകുക തുടങ്ങിയ പരിഷ്കാരങ്ങൾ സൗദി നടപ്പാക്കിയിരുന്നു.

In Riyadh, the capital city, Saudi Arabia has decided to open a liquor store. It marks the first time in history that Saudi Arabia is opening a liquor sales outlet. At the same time, not everyone in Saudi Arabia will be able to buy alcohol. The liquor store opening in Riyadh’s diplomatic quarter is intended only for non-Muslim diplomats representing their countries. To purchase alcohol, consumers must register via a mobile app and obtain clearance from the Ministry of Foreign Affairs. Alcohol sales are expected to commence on a monthly quota basis. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version