ലക്ഷദ്വീപിൽ സ്വിഗി

റിപ്പബ്ലിക് ദിനത്തിൽ ലക്ഷദ്വീപു നിവാസികൾക്ക് സന്തോഷ വാർത്തയുമായി സ്വിഗി (Swiggy). ജനുവരി 26 മുതൽ ലക്ഷദ്വീപിലെ അഗത്തിയിൽ സ്വിഗി സർവീസ് ആരംഭിക്കും.

ആദ്യമായി അഗത്തിയിൽ നിന്ന് ഓർഡർ ചെയ്യുന്നവർക്ക് സ്പെഷ്യൽ ലോഞ്ച് ഓഫറും സ്വിഗി നൽകുന്നുണ്ട്. 100 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഓർഡറുകൾക്കും 50% ഡിസ്കൗണ്ടാണ് സ്വിഗി നൽകുന്നത്.

ലക്ഷദ്വീപിൽ ആദ്യമായി ഫുഡ് ഡെലിവറി തുടങ്ങുന്ന പ്ലാറ്റ് ഫോം സ്വിഗിയാണെന്ന് കമ്പനിയുടെ മാർക്കറ്റ് പ്ലെയ്സ് നാഷണൽ ബിസിനസ് ഹെഡ് സിദ്ധാർഥ്  ബാക്കോ പറഞ്ഞു. ഓൺലൈൻ ഭക്ഷണ ഡെലിവറിയിൽ സ്വിഗിക്ക് ഇത് സുപ്രധാന നേട്ടമാണെന്നും സിദ്ധാർഥ് പറഞ്ഞു.

പ്രാദേശിക ഹോട്ടലുകളും മറ്റുമായി ചേർന്ന് പ്രവർത്തിക്കാനാണ് സ്വിഗി ലക്ഷ്യം വെക്കുന്നത്. ഒരേസമയം പ്രാദേശിക റസ്റ്ററന്റുകളുടെ വളർച്ചയ്ക്ക് സ്വിഗി പിന്തുണ നൽകുകയും പ്രദേശത്തെ യുവാക്കൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കുകയും ചെയ്യും. ഭാവിയിൽ ലക്ഷദ്വീപിൽ പ്രവർത്തനം വിപുലപ്പെടുത്താൻ സ്വിഗി ഉദ്ദേശിക്കുന്നുണ്ട്. സിറ്റി ഹോട്ടൽ ലക്ഷദ്വീപാണ് സ്വിഗിയുടെ റസ്റ്ററന്റ് പാർട്ണർ.

Swiggy has announced its food delivery debut in Lakshadweep. According to the official statement by the company, it will start the food delivery services in Lakshadweep’s Agatti city. This marks a beginning of an important chapter in the nationwide expansion of the on-demand convenience platform.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version