ഇന്ത്യയുടെ സ്വന്തം ഭാരത് എന്‍ക്യാപ്പ് ഇടിപരീക്ഷയ്ക്ക് തയാറെടുക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ മുന്‍നിര മോഡലുകളായ ബലേനൊ, ബ്രെസ, ഗ്രാന്റ് വിറ്റാര എന്നിവയാണ് പ്രാഥമിക ഘട്ടത്തില്‍ ക്രാഷ്‌ടെസ്റ്റിന് അയയ്ക്കുന്നത്. കോംപാക്ട് ക്രോസ്ഓവര്‍ മോഡലായ ഫ്രോങ്‌സ് രണ്ടാം ഘട്ടത്തില്‍ ക്രാഷ്‌ടെസ്റ്റിന് അയയ്ക്കുമെന്നാണ് വിലയിരുത്തല്‍.

ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ കുറഞ്ഞ റേറ്റിങ്ങ് മാത്രം സ്വന്തമാക്കിയിട്ടുള്ള സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടിപരീക്ഷയ്ക്ക് ഇറങ്ങാന്‍ കൂടുതൽ സജ്ജമായി സന്നദ്ധത അറിയിച്ചിരിക്കുന്നത്.

ഭാരത് എന്‍ക്യാപ്പ് ക്രാഷ് ടെസ്റ്റ് തുടങ്ങിയപ്പോൾ ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയര്‍, സഫാരി മോഡലുകള്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ടാറ്റ മോട്ടോഴ്‌സ് വിപണിയിലിറക്കിയ പഞ്ച് ഇലക്ട്രിക് ഉള്‍പ്പെടെയുള്ള കൂടുതൽ മോഡലുകളും ഇടിപരീക്ഷയ്ക്ക് തയാറെടുക്കുകയുമാണ്.

2023 ഒക്ടോബര്‍ ഒന്നിനാണ് ഇന്ത്യയുടെ ഔദ്യോഗിക ക്രാഷ് ടെസ്റ്റായി ഭാരത് എന്‍ക്യാപ് ആരംഭിക്കുന്നത്. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്റേഡ് എ.ഐ.എസ് 197-നെ അടിസ്ഥാനമാക്കിയാണ് ക്രാഷ് ടെസ്റ്റ് നടത്തുന്നത്. ഇലക്ട്രിക്, സി.എന്‍.ജി. വാഹനങ്ങളുടെ ക്രാഷ്ടെസ്റ്റും ഇവിടെ സാധ്യമാണ്. ഗ്ലോബല്‍, ആസിയാന്‍ തുടങ്ങിയ ക്രാഷ് ടെസ്റ്റുകള്‍ക്ക് സമാനമായി ഇടിപരീക്ഷയുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിങ്ങ് നല്‍കി ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുന്നതാണ് പദ്ധതി. ഗ്ലോബല്‍ എന്‍-ക്യാപ് പ്രോട്ടോകോളുകള്‍ക്ക് സമാനമാണ് ഭാരത് എന്‍.സി.എ.പിയുടെ പ്രോട്ടോക്കോളുമെന്നാണ് സവിശേഷത. വാഹന നിര്‍മാതാക്കള്‍ക്ക് അവരുടെ ഇന്‍-ഹൗസ് ടെസ്റ്റിങ്ങ് സൗകര്യങ്ങളില്‍ പരീക്ഷിക്കാനുള്ള അനുമതി ഇതുവഴി ഉറപ്പാക്കുന്നുണ്ട്.

ഇത്തവണ ക്രാഷ്‌ടെസ്റ്റിനിറങ്ങുന്ന ബ്രെസ എന്ന മോഡല്‍ മുന്‍പ് വിത്താര ബ്രെസ ആയിരുന്നപ്പോള്‍ 2018-ല്‍ ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ എത്തിയിട്ടുണ്ട്. ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെ ക്രാഷ്‌ടെസ്റ്റിനെ അതിജീവിച്ച ഈ വാഹനം മാരുതിയുടെ മോഡലുകളില്‍ ക്രാഷ്‌ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങ് നേടിയിട്ടുള്ള മോഡലാണ്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫോര്‍സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാര്‍ റേറ്റിങ്ങുമാണ് വിത്താര ബ്രെസയ്ക്ക് ലഭിച്ചിട്ടുള്ളത്.

മാരുതി സുസുക്കിയുടെ പ്രീമിയം സെഡാന്‍ സെഗ്മെന്റില്‍ എത്തുന്ന ബലേനൊ ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ എത്തിച്ചിട്ടില്ലെങ്കിലും ലാറ്റിന്‍ എന്‍ക്യാപില്‍ ശേഷി തെളിയിക്കാൻ മോഡലാണ്. രണ്ട് ക്രാഷ്‌ടെസ്റ്റുകളുടെയും മാനദണ്ഡങ്ങള്‍ രണ്ടാണെങ്കിലും ലാറ്റിന്‍ എന്‍ക്യാപ്പിലും മാരുതിക്ക് വേണ്ടത്ര മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് മനസിലാക്കി ഒടുവിലെ അപ്‌ഡേഷനില്‍ ഹൈ ടെന്‍സില്‍ സ്റ്റീല്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങൾ ഉൾപ്പെടുത്തി കൂടുതല്‍ ദൃഢമാക്കിയാണ് ബലേനൊ എത്തിയിട്ടുള്ളത്.

India’s largest passenger vehicle manufacturer, Maruti Suzuki, is preparing for India’s own Bharat NCAP test. Maruti Suzuki’s flagship models Baleno, Brezza and Grand Vitara are being considered for crash test in the initial phase. It is estimated that the compact crossover model Frangs will be sent for crash test in the second phase. In a situation where Maruti Suzuki’s vehicles have only got a low rating in the Global NCAP crash test, it has expressed its willingness to go for India’s crash test.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version