രാജ്യത്തെ ആദ്യത്തെ എഐ യൂണികോൺ

രാജ്യത്തെ ആദ്യത്തെ നിർമിത ബുദ്ധി (എഐ) യൂണികോൺ എന്ന നേട്ടം കൈവരിച്ച് കൃത്രിം (Krutrim). ഈ വർഷം യൂണികോണായ ആദ്യത്തെ സ്റ്റാർട്ടപ്പ് എന്ന നേട്ടവും കൃത്രിമിനാണ് സ്വന്തം.

ഒല സ്ഥാപകനും ചെയർമാനുമായ ഭവിഷ് അഗർവാളാണ് (Bhavish Aggarwal) കൃത്രിമിന്റെ സ്ഥാപകൻ. കഴിഞ്ഞ ദിവസം 50 മില്യൺ ഡോളർ സമാഹരിച്ചതോടെ കൃത്രിമിന്റെ മൂല്യം 1 ബില്യൺ ഡോളറായിരുന്നു.
ഇതിന് മുമ്പ് ഫണ്ടിംഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ച എഐ സ്റ്റാർട്ടപ്പ് ആറുമാസങ്ങൾക്ക് മുമ്പ് തുടങ്ങിയ സർവം എഐ ആണ്. 41 മില്യൺ ഡോളറിന്റെ നിക്ഷേപം സർവത്തിന് ലഭിച്ചു.


ഒല കാബ്സിനെയും ഒല ഇലക്ട്രിക്കിനെയും പിന്തുണച്ചിരുന്ന മാട്രിക്സ് പാർട്ണർ ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു ഫണ്ടിംഗ് നടന്നത്. ലഭിച്ച നിക്ഷേപം ആഗോളതലത്തിൽ കമ്പനിയെ വളർത്താൻ ഉപയോഗപ്പെടുത്തും. എഐ മേഖലയിൽ മാറ്റം കൊണ്ടുവരാൻ നിക്ഷേപം വിനിയോഗിക്കുമെന്ന് കൃത്രിം പറഞ്ഞു.
എഐ സാങ്കേതിക വിദ്യയിൽ കൃത്രിം നടത്തുന്ന മുന്നേറ്റത്തിൽ നിക്ഷേപകർക്ക് വിശ്വസിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇതെന്ന് ഭവിഷ് അഗർവാൾ പറഞ്ഞു.


സംസ്കൃതത്തിൽ നിന്നാണ് സ്റ്റാർട്ടപ്പിന് കൃത്രിം എന്ന പേര് നൽകുന്നത്. കഴിഞ്ഞ വർഷം ഡിഡംബറിൽ കമ്പനി ആദ്യമായി മൾട്ടി ലിംഗ്വൽ ലാർജ് ലാംഗ്വേജ് മോഡലായ കൃത്രിം അവതരിപ്പിച്ചിരുന്നു. അടുത്ത ഈ വർഷം പകുതിയോടെ കൃത്രിം പ്രോ ലോഞ്ച് ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. 

Krutrim, an artificial intelligence (AI) startup launched by Ola founder and Chairman Bhavish Aggarwal, has announced that it has raised $50 million at a valuation of $1 billion, making it the first startup unicorn in the country in 2024. This investment comes shortly after the six-month-old AI startup Sarvam AI raised $41 million across seed and Series A financing, signalling the rising investor interest in AI startups. Krutrim mentioned that it is the first AI unicorn in the country.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version