ഇലക്ട്രിക്ക് വാഹന നിർമാണ മേഖല വിപുലപ്പെടുത്താൻ ഇന്ത്യ. പാർലമെന്റിൽ നടന്ന ഇടക്കാല ബജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, സർക്കാർ ഇ-വാഹനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
2070 ഓടെ സീറോ കാർബൺ പുറന്തള്ളൽ എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇ-വാഹന മേഖലയിൽ സർക്കാർ കൂടുതൽ പദ്ധതികൾ കൊണ്ടുവരുന്നത്. ഇ-വാഹന നിർമാണ മേഖലയും ഇ-വാഹന ചാർജിംഗ് മേഖലയും വിപുലപ്പെടുത്തും.
പൊതു ഗതാഗത സംവിധാനത്തിലും സർക്കാർ മാറ്റം കൊണ്ടുവരും. കൂടുതൽ ഇ-ബസുകൾ പൊതു ഗതാഗത മേഖലയിൽ വിന്യസിക്കും. ഇ-വാഹന വിപണിയെ വിപുലപ്പെടുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുഗതാഗത സേവനങ്ങളിൽ പേയ്മെന്റ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തും.
രാജ്യത്തിന്റെ പൊതുഗതാഗത മേഖലയുടെ നല്ലൊരു ശതമാനം ഇലക്ട്രിക് വാഹനമാക്കി മാറ്റണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കുകയാണ് ഇതുവഴി.
2030 ഓടെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ രാജ്യത്തിന്റെ മുന്നേറ്റം ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. 2030ഓടെ രാജ്യത്തെ 30% സ്വകാര്യ കാറുകൾ, 70% വാണിജ്യ കാറുകൾ, 40% ബസുകൾ, 80% ഇരുച്ചക്ര, മുച്ചക്ര വാഹനങ്ങൾ എന്നിവ വൈദ്യൂതികരിക്കും. ഇവി ചാർജ് സ്ഥാപിക്കൽ, വിതരണം എന്നീ മേഖലകളിൽ സംരംഭക-തൊഴിൽ അവസരങ്ങൾ വർധിക്കും.
The Indian government is intensifying its efforts to bolster the Electric Vehicle (EV) industry and fortify the associated charging infrastructure, aligning with its commitment to achieve a net-zero emission target by 2070. Finance Minister Nirmala Sitharaman, during her presentation of the Interim Union Budget 2024 on February 1, emphasized the nation’s focus on expanding the EV ecosystem and enhancing the charging infrastructure to support the transition to cleaner modes of transportation.