കേന്ദ്ര ബജറ്റിൽ ഇടത്തരക്കാർക്കുള്ള ഭവന പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാറാം.ഇടത്തരക്കാർക്ക് സ്വന്തമായി വീട് പണിയാനോ വാങ്ങാനോ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.

വാടക വീടുകളിലോ ചേരികളിലോ കോളനികളിലോ താമസിക്കുന്ന മധ്യവർഗത്തിലെ അർഹരായ വിഭാഗങ്ങൾക്ക് സ്വന്തമായി വീട് വാങ്ങാനോ നിർമ്മിക്കാനോ സഹായിക്കുന്നതിന് സർക്കാർ പദ്ധതി ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാറാം വ്യക്തമാക്കി.

പ്രധാനമന്ത്രി ആവാസ് യോജനയെക്കുറിച്ച് സംസാരിച്ച ധനമന്ത്രി സീതാരാമൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 കോടി വീടുകൾ ഏറ്റെടുക്കുമെന്ന് അറിയിച്ചു.

റൂഫ്‌ടോപ്പ് സോളാറും സൗജന്യ വൈദ്യുതിയും മന്ത്രി പ്രഖ്യാപിച്ചു. റൂഫ്‌ടോപ്പ് സോളാർ നടപ്പാക്കുന്നത് വഴി, 1 കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കും.

റൂഫ്‌ടോപ്പ് സോളാറും സൗജന്യ വൈദ്യുതിയും കുടുംബങ്ങൾക്ക് പ്രതിവർഷം 15,000-18,000 രൂപ വരെ ലാഭിക്കാൻ സഹായിക്കും. ഇലക്‌ട്രിക് വാഹനങ്ങളുടെ സാധ്യത തുറക്കുന്നതോടെ  വിതരണത്തിലും ഇൻസ്റ്റാളേഷനിലും കൂടുതൽ വെണ്ടർമാർക്ക് തൊഴിലവസരങ്ങൾ തുറക്കും. ഇതിന്റെ നിർമ്മാണത്തിൽ സാങ്കേതിക വൈദഗ്ധ്യമുള്ള യുവാക്കളെ ഉൾപ്പെടുത്തും.

Finance Minister Nirmala Sitaram announced a Housing scheme for the Middle class in the Union Budget. The scheme has been conceived so that the middle class can build or buy their own house. In her Budget speech, Finance Minister Nirmala Sitharam stated that the Government will launch a scheme to help the deserving sections of the middle class living in rented houses, slums or colonies to buy or build their own houses.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version