ആദായ നികുതി പരിധിയിൽ മാറ്റങ്ങൾ വരുത്താതെ 2047ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലൂന്നിയ ഇടക്കാല ബജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. നിലവിലുള്ള ആദായ നികുതി നിരക്കുകൾ തുടരും. പ്രത്യക്ഷ പരോക്ഷ നികുതികളിലും ഇറക്കുമതി തീരുവകളിലും മാറ്റമുണ്ടാകില്ലെന്നു ധനമന്ത്രി പ്രഖ്യാപിച്ചു.

2023-24 സാമ്പത്തിക വർഷത്തെ വരുമാനം 27.56 ലക്ഷം കോടി രൂപയായപ്പോൾ ചെലവ് 44.90 ലക്ഷം കോടി രൂപയായി ഉയർന്നെന്ന്  ബജറ്റിൽ പറയുന്നു. ആദായ നികുതിപരിധി 7.5 ലക്ഷം രൂപയായി തുടരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

  • ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല
  • രാജ്യത്തെ ഇറക്കുമതി തീരുവകളിൽ മാറ്റമുണ്ടാകില്ല
  • ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യുന്നത് എളുപ്പമാക്കും
  • ടാക്സ് റിട്ടേണുകൾ 10 ദിവസത്തിനുള്ളിൽ നൽകാം
  • കോർപ്പറേറ്റ് നികുതി 22 ശതമാനമാക്കി
  • സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപങ്ങൾക്കും നികുതിയിളവ് നൽകും
  • സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ നൽകും

കഴിഞ്ഞ പത്തുവർഷത്തിനിടെ ആവിഷ്കരിച്ച വിവിധ പദ്ധതികൾ തുടരുമെന്ന നയമാണ് ബജറ്റിലുള്ളത്. ഭൗതികവും സാമൂഹികവും ഡിജിറ്റലുമായ അടിസ്ഥാനസൗകര്യങ്ങൾ അതിവേഗത്തിൽ സ്ഥാപിക്കാനായി. ഒരു രാജ്യം, ഒരു മാർക്കറ്റ്, ഒറ്റ നികുതി എന്ന ആപ്ത വാക്യം ജിഎസ്ടിയിലൂടെ നടപ്പാക്കാനായി. സാമ്പത്തിക രംഗത്തെ പരിഷ്കരണങ്ങൾ നിക്ഷേപ സാധ്യതകൾ വർധിപ്പിച്ചു.

രാജ്യത്തിന്റെ കിഴക്കൻ മേഖലയുടെ വികസനത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. സമുദ്ര ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുകയും മത്സ്യ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.  

പ്രധാനമന്ത്രി മോദിയുടെ ഭരണത്തിനു കീഴിൽ രാജ്യത്തെ സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗുണപരമായ നിരവധി മാറ്റങ്ങളുണ്ടായി. എല്ലാ മേഖലയേയും ഉൾക്കൊള്ളുന്ന സമഗ്ര വികസനമാണ് സർ‌ക്കാർ ലക്ഷ്യമിടുന്നത്. വിവിധ തലങ്ങളിലുള്ള ദാരിദ്ര്യത്തിൽനിന്ന് 25 കോടി ജനങ്ങളെ സർക്കാർ മുക്തരാക്കി. ജിഎസ്ടിയിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നേട്ടമുണ്ടായി. നികുതികൾ ഏകീകരിച്ചതോടെ പല ഉൽപ്പന്നങ്ങൾക്കും വില കുറഞ്ഞു. കസ്റ്റംസ് നികുതിയും ഇറക്കുമതിച്ചുങ്കവും പരിഷ്കരിച്ചു.

ജിഡിപി വളർച്ചയ്ക്ക് പുറമെ ഭരണം, വികസനം, പ്രവർത്തനം എന്നിവയ്ക്കും സർക്കാർ പ്രാധാന്യം നൽകുന്നു. രാജ്യത്ത് വ്യക്തിഗത വരുമാനം 50 ശതമാനം വർധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണ്. അർഹരായവർക്ക് പണം അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിച്ചു. പിഎം ജൻധൻ അക്കൗണ്ടു വഴി 32 ലക്ഷംകോടി രൂപ ജനങ്ങൾക്ക് ധനസഹായം എത്തിച്ചു നല്‍കി.

അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ–മിഡില്‍ ഈസ്റ്റ്–യൂറോപ്പ് ഇടനാഴി ഇന്ത്യയ്ക്ക് വൻ കുതിപ്പു നല്‍കും. ലോകവ്യാപാരത്തിന്റെ കേന്ദ്രമായി ഈ ഇടനാഴി മാറും.

Finance Minister Nirmala Sitharaman presented the Interim Budget citing the goal of a developed India by 2047 without making changes in the income tax threshold. The existing income tax rates will continue. The Finance Minister announced that there will be no change in direct and indirect taxes and import duties. According to the Budget, the revenue for the financial year 2023-24 was Rs 27.56 lakh crore while the expenditure rose to Rs 44.90 lakh crore. In her budget speech, the Finance Minister also said that the Income tax threshold will continue to remain at Rs 7.5 lakh.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version