ഫെബ്രുവരി ഒന്നു മുതൽ ബാങ്ക് വഴിയുള്ള പണം കൈമാറ്റം കൂടുതൽ എളുപ്പമാകും. IMPS ഫണ്ട് ട്രാൻസ്ഫർ വഴി 5 ലക്ഷം രൂപ വരെ ഇങ്ങനെ കൈമാറാം. ഉപയോക്താക്കൾക്ക് സ്വീകർത്താവിന്റെ അക്കൗണ്ട് നമ്പറുകളോ ഐഎഫ്എസ്‌സി കോഡുകളോ ഒന്നും വേണ്ട. സ്വീകർത്താവിൻ്റെ മൊബൈൽ നമ്പറും അവരുടെ ബാങ്കിൻ്റെ പേരും മാത്രം മതി. ഗുണഭോക്താവിൻ്റെ കൂടുതൽ വിവരങ്ങൾ അയക്കുന്നയാൾ നൽകുമ്പോൾ ഉണ്ടാകാൻ ഇടയുള്ള പിശകുകൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

IMPS ഫീച്ചർ വഴി എളുപ്പത്തിൽ അഞ്ചു ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന പുതിയ നീക്കവുമായി നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രംഗത്തെത്തി. സ്വീകർത്താവിന്റെ മൊബൈൽ നമ്പറിൽ അധിഷ്ടിതമാണ് പുതിയ ഫീച്ചർ. പുതിയ ഐഎംപിഎസ് നിയമ പ്രകാരം, ഉപയോക്താക്കൾക്ക് സ്വീകർത്താവിൻ്റെ മൊബൈൽ നമ്പറും അവരുടെ ബാങ്കിൻ്റെ പേരും മാത്രമേ ആവശ്യമുള്ളൂ. ഈ വിവരങ്ങൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ ഇടപാട് നടത്താൻ കഴിയും. പണം കൈമാറ്റം 24 മണിക്കൂറും സാധ്യമായതിനാൽ ഐഎംപിഎസ് ഫണ്ട് ട്രാൻസ്ഫർ എളുപ്പമാണ്.

ഐഎംപിഎസ് ഫീച്ചർ ഉപയോഗിക്കുന്നതിന് ഏതെങ്കിലും ഒരു അക്കൗണ്ട് നമ്പറോ ഐഎഫ്എസ്‌സിയോ നൽകേണ്ട ആവശ്യമില്ല.
മൊബൈൽ ബാങ്കിംഗ് ആപ്പ് തെരഞ്ഞെടുക്കുക
‘ഫണ്ട് ട്രാൻസ്ഫർ’ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനായി ‘IMPS’ തിരഞ്ഞെടുക്കുക.
സ്വീകർത്താവിൻ്റെ മൊബൈൽ നമ്പർ നൽകുക,
സ്വീകർത്താവിന്റെ ബാങ്കിൻെറ പേര് തിരഞ്ഞെടുക്കുക.
ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്ന തുക നൽകുക. അത് 5 ലക്ഷം രൂപയ്ക്കുള്ളിൽ ആയിരിക്കണം.
ആവശ്യമായ വിശദാംശങ്ങൾ നൽകിയ ശേഷം, ‘സ്ഥിരീകരിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഫോണിൽ ലഭിക്കുന്ന ഒടിപി എന്റർ ചെയ്തു ഇടപാട് പൂർത്തീകരിക്കുക

നിലവിൽ ഗൂഗിൾപേയിലൂടെ നടത്തുന്നതിന് സമാനമായ ഇടപാടുകൾ ഐഎംപിഎസ് ഫണ്ട് ട്രാൻസ്ഫർ വഴി വ്യാപകമാകും.
രാജ്യത്തെ സാമ്പത്തിക വിനിമയത്തെ ഇത് വേഗത്തിലാക്കുമെന്നാണ് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൂട്ടൽ.
With effect from February 1, money transfers through banks are to become easier. Up to Rs 5 lakh can be transferred through IMPS fund transfer. Users do not need any beneficiary account numbers or IFSC codes. All you need is the recipient’s mobile number and their bank name. This will also help avoid errors that may occur when the sender provides more details of the beneficiary.
