രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ബംഗളൂരു. 2023ലെ ഏറ്റവും തിരക്കേറിയ നഗരമായാണ് ടെക്-സ്റ്റാർട്ടപ്പുകളുടെ തലസ്ഥാനമായ ബംഗളൂരുവിനെ തിരഞ്ഞെടുത്തത്.

ഡച്ച് ലോക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റായ ടോടോം ( TomTom) പുറത്തുവിട്ട ട്രാഫിക് ഇൻഡക്സ് അനുസരിച്ചാണ് ബംഗളൂരുവിനെ തിരക്കേറിയ നഗരമായി തിരഞ്ഞെടുത്തത്. ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ ആഗോള പട്ടികയിൽ ആറാം സ്ഥാനമാണ് ബംഗളൂരുവിന്. 2022ൽ ആഗോള റാങ്കിംഗിൽ രണ്ടാം സ്ഥാനമായിരുന്നു ബംഗളൂരുവിന്. കഴിഞ്ഞ വർഷം ലോകത്തെ ഏറ്റവും തിരക്കേറിയ നഗരമായി ലണ്ടനെ തിരഞ്ഞെടുത്തു. തിരക്കുള്ള സമയങ്ങളിൽ ലണ്ടനിൽ 1 മണിക്കൂർ എടുത്താണ് 14 കിലോമീറ്റർ ദൂരമെങ്കിലുമെത്തുന്നത്. അയർലാൻഡിലെ ഡബ്ലിൻ, കാനഡയിലെ ടോറന്റോ, ഇറ്റലിയിലെ മിലാൻ, പെറുവിലെ ലിമ എന്നീ നഗരങ്ങളും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.

എല്ലാവരും റോഡിൽ

ബംഗളൂരു സിറ്റിയിൽ 10 കിലോമീറ്റർ ദൂരത്തെത്താൻ എടുക്കുന്ന ഏകദേശ സമയം 28 മിനിറ്റും 10 സെക്കന്റുമാണ്. കഴിഞ്ഞവർഷമിത് 29 മിനിറ്റായിരുന്നു. തിരക്ക് കൂടുന്ന ദിവസങ്ങളിൽ 18 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ബെംഗളരൂവിൽ  1 മണിക്കൂറെങ്കിലുമെടുക്കും. അതായത് ബംഗളൂരു നിവാസികൾ വർഷത്തിൽ 132 മണിക്കൂറാണ് റോഡിൽ ട്രാഫിക്കിൽ കുടുങ്ങി കിടക്കുന്നത്. 

In the latest TomTom Traffic Index, Bengaluru, the technological and startup hub of India, has retained its position as the country’s most congested city in 2023. This Dutch location technology specialist’s report reveals significant insights into Bengaluru’s traffic situation, ranking it sixth globally in terms of congestion.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version