കേരള സ്റ്റാർട്ടപ്പ് മിഷൻ ഉണ്ടാക്കുന്നത് മികച്ച നേട്ടം. കേരളത്തിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം 5000 കടന്നു.
കേരള സ്റ്റാർട്ടപ്പ് മിഷന് 90.5 കോടി അനുവദിച്ചു. ഫണ്ട് ഓഫ് ഫണ്ട്സിനായി 20 കോടി .
വർക്ക് ഫ്രം ഹോം ലീസ് സെന്ററുകൾ വ്യാപകമാക്കും
വർക്ക് ഫ്രം ഹോം വ്യാപിപ്പിക്കുന്നതിന് വർക്ക് പോഡുകൾ
സംസ്ഥാന വ്യാപകമായി ലീസ് സെന്ററിന് 10 കോടി രൂപ
കെഎസ്ഐഡിസിക്ക് 127.5 കോടി
സ്റ്റാർട്ടപ്പ് ഉദ്യമങ്ങൾക്ക് 6 കോടി അനുവദിക്കും.
മേയ്ക്ക് ഇൻ കേരളയ്ക്ക് 1829.13 കോടി രൂപ വകയിരുത്തി
വ്യവസായ മേഖലയിൽ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഒന്നരലക്ഷം സംരംഭങ്ങൾ ആരംഭിച്ചു
3 ലക്ഷത്തോളം ആളുകൾക്ക് തൊഴിലവസരം ലഭിച്ചു
ഇടത്തരവും വലുതുമായ വ്യവസായങ്ങൾക്കായി 773.09 കോടി രൂപ വകയിരുത്തും
ഗ്രാമീണ ചെറുകിട വ്യവസായങ്ങൾക്കായി എംഎസ്എംഇ പദ്ധതിക്ക് 215 കോടി രൂപ
മുതിർന്ന പൗരൻമാർക്ക് സ്വകാര്യപങ്കാളിത്തത്തോടെ കെയർ സെന്ററുകൾ
ടൂറിസം മേഖലയിൽ 5000 കോടിയുടെ നിക്ഷേപം ആകർഷിക്കും
കാർഷിക മേഖലയ്ക്ക് 1698 കോടി വകയിരുത്തും
കായിക മേഖലയിൽ 10,000 തൊഴിലവസരം
കായിക സമ്മിറ്റിലൂടെ 5000 കോടിയുടെ നിക്ഷേപം
നാളികേര വികസനത്തിന് 65 കോടി നീക്കിവെക്കും
നെല്ലുത്പാദനത്തിന് 93.6 കോടി വകയിരുത്തി
വിളകളുടെ ഉത്പാദനശേഷി വർധിപ്പിക്കാൻ 2 കോടി
കാർഷിക സർവകലാശാലയ്ക്ക് 75 കോടി രൂപ
ലൈഫ് മിഷൻ പദ്ധതിയിലൂടെ ഒരു വർഷം 5 ലക്ഷം വീടുകൾ ലക്ഷ്യം
2 വർഷം കൊണ്ട് 10000 കോടിയുടെ നിർമ്മാണ പ്രവർത്തനം
ഉൾനാടൻ മത്സ്യബന്ധനത്തിന് 80 കോടി രൂപ
കുടുംബശ്രീക്ക് 225 കോടി രൂപ
കുടുംബശ്രീയിൽ സ്വകാര്യപങ്കാളിത്തം
തൊഴിലുറപ്പ് പദ്ധതിയിലൂടെ 10.5 കോടി തൊഴിൽ ദിനങ്ങൾ ഉറപ്പാക്കും
കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക ഉപജീവന പദ്ധതി
സ്വകാര്യ നിക്ഷേപം ഉൾപ്പടെ 430 കോടിയുടെ പദ്ധതികൾ
ശുചിത്വമിഷന് 25 കോടി
2025 നവംബറോടെ അതിദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ട് 50 കോടി
ഗ്രാമവികസനത്തിന് 1868.32 കോടി വകയിരുത്തും
തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാന്റിന് 10 കോടി
മറൈൻ ഡ്രൈവിൽ ഭവന-വാണിജ്യ സമുച്ചയം
വാണിജ്യ സമുച്ചയം, റസിഡൻഷ്യൽ കോംപ്ലക്സ്, പരിസ്ഥിതി സൗഹൃദ പാർക്കുകൾ
2150 കോടിയുടെ അന്താരാഷ്ട്ര ഭവന-വാണിജ്യ സമുച്ചയം
ശബരിമല മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾക്ക് 27.6 കോടി
സഹകരണ മേഖലയ്ക്ക് 134.42 കോടി രൂപ
പ്രാഥമിക-കാർഷിക-വായ്പാ സഹകരണ സംഘത്തിന് 15 കോടി
പട്ടിക ജാതി-പട്ടിക വർഗ സഹകരണ സംഘങ്ങൾക്ക് 7 കോടി
വനിതാ സഹകരണ സംഘങ്ങൾക്ക് 2.5 കോടി
കെഎസ്ഇബി നിയന്ത്രണത്തിലുള്ള ഡാമുകൾക്ക് 15 കോടി
kerala budget 2024