മുംബൈ ധാരാവിയുടെ പുനർനിർമാണ പ്രോജക്ടിന് മുന്നോടിയായി 283.40 ഏക്കർ ഉപ്പു പാടം ഏറ്റെടുക്കാൻ മഹാരാഷ്ട്ര സർക്കാർ. ആളുകളെ പുനരധിവസിപ്പിക്കാനായി ഈ സ്ഥലം വിനിയോഗിക്കും. കേന്ദ്ര സർക്കാരിൽ നിന്ന് 99 വർഷത്തേക്ക് ഉപ്പുപാടം ലീസിനെടുക്കും.
ഉപ്പുപാടം ഏറ്റെടുക്കുന്നതിനായി മുന്നോട്ടു വെച്ച പ്രൊപ്പോസലിന് മഹാരാഷ്ട്ര മന്ത്രിസഭയിൽ അംഗീകാരം ലഭിച്ചു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലാണ് പ്രൊപ്പോസലിന് അംഗീകാരം ലഭിച്ചത്. പുനർനിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ധാരാവിയിൽ നിന്ന് ഒഴിപ്പിക്കുന്നവർക്ക് താത്കാലിക പാർപ്പിടമാണ് ഇവിടെ ഒരുക്കുന്നത്. ധാരാവിയിലെ അന്തേവാസികളെ മാറ്റി പാർപ്പിക്കാനുള്ള പ്രൊപ്പോസൽ കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിക്കും.
ധാരാവി സ്ലം കോളനി പുനർനിർമാണത്തിന് വേണ്ടി രൂപവത്കരിച്ച SPVയിൽ നിന്നായിരിക്കും ഭൂമി ഏറ്റെടുപ്പിനുള്ള തുക കണ്ടെത്തുക. തുക കേന്ദ്രത്തിന് കൈമാറും.
അദാനി ഗ്രൂപ്പാണ് ധാരാവി പുനർനിർമാണ പ്രോജക്ട് ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിക്ക് വേണ്ടി കഴിഞ്ഞ വർഷം മഹാരാഷ്ട്ര സർക്കാർ അദാനി ഗ്രൂപ്പിന് 259 ഹെക്ടർ ഭൂമി കൈമാറിയിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനർനിർമാണത്തിന് ദശലക്ഷ കണക്കിന് കോടിയുടെ പദ്ധതിയാണ് നടപ്പാക്കാൻ പോകുന്നത്.
The Maharashtra cabinet, in a meeting chaired by Chief Minister Eknath Shinde, has approved a proposal concerning the Dharavi slum redevelopment project. This proposal entails acquiring 283.40 acres of salt pan lands in Mumbai from the Union government on a 99-year lease for rehabilitation purposes. The state housing department presented the proposal, which received approval during the cabinet meeting.