ഭാരത് അരി വിപണിയിലേക്ക്

29 രൂപയ്ക്ക് ഭാരത് അരിയുമായി കേന്ദ്ര സർക്കാർ. പൊതുവിപണിയിൽ അരിയുടെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് അരി പുറത്തിറക്കുന്നത്. സബ്സിഡി നിരക്കിലാണ് ഭാരത് അരി വിപണിയിലെത്തുന്നത്. കിലോയ്ക്ക് 29 രൂപയ്ക്കാണ് കേന്ദ്രസർക്കാർ ഭാരത് അരി വിപണിയിലെത്തിക്കുന്നത്.

5 കിലോ, 10 കിലോ പാക്കുകളിൽ ഭാരത് അരി വിപണിയിൽ ലഭ്യമാക്കും. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നിവയിലൂടെയാണ് ഭാരത് അരിയുടെ ആദ്യഘട്ട വിതരണം. ഇതിനായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 5 ലക്ഷം ടൺ അരി നാഫെഡിനും എൻസിസിഎഫിനും നൽകി. ഈ ഏജൻസികൾ 5 കിലോ, 10 കിലോ പാക്കുകളിലാക്കി ഭാരത് ബ്രാൻഡിന്റെ കീഴിൽ അരി വിതരണം ചെയ്യും. ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലൂടെയും അരി വിൽപ്പന ചെയ്യും.

 
ഇതിന് മുമ്പ് സബ്സിഡി നിരക്കിൽ സർക്കാർ ഭാരത് ആട്ടയും ഭാരത് ഛനയും വിപണിയിലെത്തിച്ചിരുന്നു. കിലോയ്ക്ക് 27.50 രൂപയ്ക്കാണ് ഭാരത് ആട്ട മാർക്കറ്റിലെത്തിക്കുന്നത്. ഭാരത് ഛനയുടെ ഒരു കിലോ പാക്കിന് 60 രൂപയുമാണ് ഈടാക്കുന്നത്.

In response to a 15 per cent surge in retail prices of rice over the past year, the government is set to introduce ‘Bharat rice’ at a subsidised rate of Rs 29 per kg, aimed at providing relief to consumers. The initiative comes as part of broader efforts to mitigate the impact of soaring food prices on the populace.The move is a proactive measure to address the steep rise in rice prices, offering consumers access to affordable staple food.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version