ബനോഫി (Banofi) എന്ന സ്റ്റാർട്ടപ്പും സിഇഒ ജിനാലി മോദി (Jinali Mody)യെയും കാണുന്നവർക്ക് ഒരു വാഴ വെച്ചാൽ മതിയായിരുന്നു എന്നു തോന്നി പോകും. വാഴ ഉപയോഗിച്ച് ലക്ഷങ്ങളുടെ വരുമാനമാണ് ജിനാലി ഉണ്ടാക്കുന്നത്. അതും ആർക്കും വേണ്ടാതെ വലിച്ചെറിയുന്ന വാഴയുടെ പോളയും മറ്റും ഉപയോഗിച്ച്. അതിന് മാത്രം എന്താണ് ജിനാലി ചെയ്യുന്നത് എന്നല്ലേ?


വാഴയുടെ അവശിഷ്ടങ്ങളിൽ നിന്ന് ആരും കൊതിക്കുന്ന ലെതർ ബാഗുകളാണ് ബനോഫി ഉണ്ടാക്കുന്നത്. വാഴക്കൃഷിയിൽ നിന്നുള്ള അവശിഷ്ടങ്ങൾ കൊണ്ട് ബനോഫിയും ജിനാലിയും ഫാഷൻ ഇൻഡസ്ട്രിയിലേക്കാണ് കടന്നുചെന്നു. സുസ്ഥിര ഫാഷന്റെ ഹിറ്റ്ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു. സ്റ്റൈയിലായി ഭൂമിയെ എങ്ങനെ സംരക്ഷിക്കാമെന്ന് പറഞ്ഞു തരികയാണ് ജിനാലി.

ആഗോള വിപണിയിൽ ലെതർ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ ലെതർ നിർമാണം മൃഗങ്ങൾക്കും പ്രകൃതിക്കുമുണ്ടാക്കുന്ന ദോഷം തിരിച്ചറിഞ്ഞാണ് ജിനാലി ബദൽ മാർഗങ്ങൾ അന്വേഷിച്ച് തുടങ്ങിയത്. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള കൃത്രിമ ലെതർ ബാഗുകളാണ് മാർക്കറ്റിൽ അധികവുമുണ്ടായിരുന്നത്.

ഈ കണ്ടെത്തലാണ് ജിനാലിയെ ബനോഫി എന്ന സ്റ്റാർട്ടപ്പുണ്ടാക്കാൻ പ്രേരിപ്പിച്ചത്. യേൽ സർവകലാശാലയിൽ നിന്ന് ബിരുദമെടുത്ത്, മക് കെൻസിയിൽ നിന്ന് സുസ്ഥിര ഫാഷനിൽ അനുഭവസമ്പത്തും നേടിയാണ് ജിനാലി ബനോഫി തുടങ്ങുന്നത്.


ലെതർ, ടെക്സ്റ്റൈൽ, ഡിസൈൻ, കൃഷി, മെറ്റീരിയൽ സയൻസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ഒരു ടീമിന്റെ സഹായത്തോടെയാണ് വാഴ കൊണ്ടുള്ള ലെതർ ബാഗുകൾ നിർമിച്ചിരിക്കുന്നത്

ഏറ്റവും കൂടുതൽ വാഴക്കൃഷി നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ലെതർ നിർമാണത്തിനാവശ്യമായ സാധനങ്ങൾ ഇവിടത്തെ വാഴക്കർഷകരിൽ നിന്നാണ് കണ്ടെത്തുന്നത്. വാഴ പോള, പോളിമർ എന്നിവ നിശ്ചിത അനുപാതത്തിൽ സംയോജിപ്പിച്ചാണ് ലെതർ നിർമിക്കുന്നത്. 50% വാഴ പോള, 30% നാച്ചുറൽ അഡിറ്റീവ്സ്, 20% റീസൈക്കിൾ ചെയ്ത പോളിമർ എന്നിവയാണ് ബനോഫിയുടെ ലെതർ ബാഗ് നിർമാണത്തിന്റെ അടിസ്ഥാനം.
സുസ്ഥിര ഫാഷൻ ഇഷ്ടപ്പെടുന്നവർ ബനോഫിയുടെ ലെതർ ബാഗുകളുടെ ആരാധകരാണ്.

In a world increasingly prioritising sustainability, Banofi emerges as a trailblazer in fashion innovation. Banofi, committed to creating guilt-free alternatives to traditional leather, spearheads a mission to protect the planet while maintaining style and ethics.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version