ജർമ്മനിയിലെ ന്യൂറംബർഗിൽ നടന്ന അഞ്ച് ദിവസത്തെ അന്താരാഷ്ട്ര കളിപ്പാട്ട മേളയിൽ ഇന്ത്യൻ കളിപ്പാട്ട നിർമ്മാതാക്കൾക്ക് ലഭിച്ചത് 10 ദശലക്ഷം യുഎസ് ഡോളറിലധികം വലിയ ഓർഡറുകൾ.

കളിപ്പാട്ട മേളയിൽ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചതിന്റെ ഫലമായാണ് ഇന്ത്യക്കു ഈ നേട്ടം. നിർബന്ധിത ഗുണനിലവാര മാനദണ്ഡങ്ങൾ, കസ്റ്റം ഡ്യൂട്ടി വർദ്ധന, കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള ദേശീയ ആക്ഷൻ പ്ലാൻ (NAPT) എന്നിവ ഇന്ത്യയിലെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്ന നിർമ്മാണത്തെ സഹായിച്ചു എന്നാണ് വിലയിരുത്തൽ.

യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ കളിപ്പാട്ട ഉത്പന്നങ്ങൾ വാങ്ങുന്നവർ ഇന്ത്യൻ നിർമാതാക്കളുടെ ഉൽപ്പന്നങ്ങളിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും ധാരാളം ഓർഡറുകൾ നൽകുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ കളിപ്പാട്ട മേളകളിലൊന്നിൽ 65-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000-ലധികം പ്രദർശകർ പങ്കെടുത്തു.

നിലവിലെ കളിപ്പാട്ട നിർമാണ മേഖലയിലെ ചൈനീസ് കുത്തക തകർത്തുകൊണ്ടാണ് ഇന്ത്യൻ കമ്പനികളുടെ ഈ മുന്നേറ്റം.


കളിപ്പാട്ട വ്യവസായത്തിന് അനുകൂലമായ ഒരു ഉൽപ്പാദന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് സർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നതിന്റെ ഫലമായി രാജ്യത്തിൻ്റെ കളിപ്പാട്ട കയറ്റുമതി 2022-23 ൽ 325.72 മില്യൺ ഡോളറായി ഉയർന്നു.

ഇതോടെ ഇന്ത്യയിലേക്കുള്ള കളിപ്പാട്ടങ്ങളുടെ മൊത്തത്തിലുള്ള ഇറക്കുമതി 2014-15 ലെ 332.55 മില്യൺ ഡോളറിൽ നിന്ന് 2022-23 ൽ 158.7 മില്യൺ ഡോളറായി, 52 ശതമാനം കുറഞ്ഞു. കയറ്റുമതി 2014-15 ലെ 96.17 മില്യൺ ഡോളറിൽ നിന്ന് 2022-23 ൽ 325.72 മില്യൺ ഡോളറായി 239 ശതമാനം വർധിച്ചു. നടപ്പു സാമ്പത്തിക വർഷം കയറ്റുമതി മൂല്യം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ .

Indian Toy manufacturers bagged huge orders of over US$ 10 million during the five-day International Toy Fair held in Nuremberg, Germany. This achievement for India is a result of exhibiting high-quality products at the toy fair. Mandatory quality standards, increase in custom duty and National Action Plan on Toys (NAPT) have helped in manufacturing high quality products in India. As a result of this move, it is breaking the current Chinese monopoly in the Toy manufacturing sector.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version