സെഞ്ച്വറി കടന്ന് അദാനി | Gautam Adani wealth resurgence

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയുടെ ആസ്തി 100 ബില്യൺ ഡോളറിലെത്തി. ബുധനാഴ്ച ആകെ ആസ്തിയിൽ 2.7 ബില്യൺ ഡോളർ വർധിച്ചതോടെയാണ് 100 ബില്യൺ ഡോളർ ക്ലബിൽ അദാനി വീണ്ടും ഇടംപിടിച്ചത്.

അദാനിയുടെ ആകെ ആസ്തി നിലവിൽ 100.7 ബില്യൺ ഡോളറാണ്. കമ്പനിയുടെ വരുമാന റിപ്പോർട്ട് പുറത്തു വന്നതോടെ തുടർച്ചയായി 8 ദിവസമാണ് ഓഹരികളിൽ കുതിച്ച് കയറ്റമുണ്ടായത്. അദാനിയുടെ ഓഹരികളിൽ 130% ആണ് വർധനവുണ്ടായത്. ബ്ലൂംബർഗിന്റെ ബില്യണർ ഇൻഡക്സ് അനുസരിച്ച് ലോക കോടീശ്വരന്മാരിൽ 12ാം സ്ഥാനമാണ് അദാനിക്ക്. റിലയൻസിന്റെ മുകേഷ് അംബാനിയെയാണ് അദാനിക്ക് ഇനി മറികടക്കാനുള്ളത്.

മുകേഷ് അംബാനിയുടെ ആസ്തിയിൽ
ഹിഡൻബർഗ് റിപ്പോർട്ടിന് ശേഷം ആദ്യമായാണ് അദാനിയുടെ ആസ്തിയിൽ ഇത്രയധികം വർധനവുണ്ടാകുന്നത്. ഹിഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് വൻ ഇടിവാണ് സംഭവിച്ചത്. അദാനി ഗ്രൂപ്പിന്റെ ഓഹരി വില പെരുപ്പിച്ച് കാട്ടി എന്നായിരുന്നു പ്രധാന ആരോപണം.

റിപ്പോർട്ടിന് പിന്നാലെ അദാനിയുടെ ഓഹരികൾ ഇടിവ് നേരിട്ടെങ്കിലും പിന്നീട് മടങ്ങി വന്നു. അതേസമയം 2022ൽ അദാനിക്കുണ്ടായിരുന്നതിനേക്കാൾ 50 ബില്യൺ ഡോളർ കുറവാണ് നിലവിലെ ആസ്തി.

Discover how Indian business tycoon Gautam Adani has rebounded from a tumultuous period to reach a net worth of $100.7 billion, fueled by strategic investments and regulatory support. Explore the latest developments in his conglomerate, the Adani Group, and its flagship company, Adani Enterprises Ltd.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version