ഇന്ത്യൻ കരസേനയും ഇവിയിലേക്ക് | 𝓘𝓷𝓭𝓲𝓪𝓷 𝓐𝓻𝓶𝔂 𝓔𝓵𝓮𝓬𝓽𝓻𝓲𝓬 𝓥𝓮𝓱𝓲𝓬𝓵𝓮

മികച്ച ഒരു ഇ വി ഇക്കോ സിസ്റ്റത്തിലേക്ക് മാറാനുള്ള പദ്ധതികൾ നടപ്പാക്കി തുടങ്ങിയിരിക്കുകയാണ് ഇന്ത്യൻ കരസേന. തിരഞ്ഞെടുത്ത സൈനിക യൂണിറ്റുകൾക്കും റെജിമെന്റുകൾക്കുമായി ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കാനുള്ള പദ്ധതികളുടെ തുടക്കമായി ഡൽഹിയിൽ ആറ് ഇലക്ട്രിക് ബസുകൾ കരസേനയുടെ ഭാഗമാക്കി.

ഈ ബസുകൾ അവതരിപ്പിക്കുന്നതിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കാനുമാണ് സൈന്യം ലക്ഷ്യമിടുന്നത്‌. പദ്ധതി പ്രകാരം, തിരഞ്ഞെടുത്ത യൂണിറ്റുകളിലെ 25 ശതമാനം ചെറുവാഹനങ്ങളും 38 ശതമാനം ബസുകളും 48 ശതമാനം മോട്ടോർസൈക്കിളുകളും സമയബന്ധിതമായി ഇ വിയിലേക്കു മാറ്റും.  
ആർമി സ്റ്റാഫ് വൈസ് ചീഫ് (വിസിഒഎഎസ്) ലെഫ്റ്റനൻ്റ് ജനറൽ എംവി സുചീന്ദ്ര കുമാർ ആറ് ഇലക്ട്രിക് ബസ്സുകൾ സേനക്ക് കൈമാറി.

രാജ്യത്തിൻ്റെ ഹരിത സംരംഭങ്ങളെ പിന്തുണയ്ക്കാനുള്ള ഇന്ത്യൻ സൈന്യത്തിൻ്റെ  ശ്രമങ്ങളുടെ തുടർച്ചയാണ് ഇത്. ഏകദേശം 175 കോടി രൂപ മുതൽമുടക്കിൽ  60 ഇലക്ട്രിക് ബസുകൾ, 415 ഇലക്ട്രിക് കാറുകൾ, 423 ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എന്നിവ ഇന്ത്യൻ സൈന്യം വാങ്ങുന്നുണ്ട്. 2025 ഡിസംബറിൽ ഇവ സൈന്യത്തിന്റെ പക്കലെത്തും. നിലവിൽ ഡൽഹിയിൽ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂവെങ്കിലും, അടുത്ത ഏതാനും വർഷത്തിനുള്ളിൽ മറ്റ് സൈനിക കേന്ദ്രങ്ങളിലും  ഇവികളുടെ ശേഖരം വിപുലീകരിക്കാൻ പദ്ധതിയുണ്ട്.

ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രവർത്തനത്തിനുള്ള പിന്തുണാ സംവിധാനം നിലനിൽക്കുന്നതോ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നതോ ആയ 29 സ്‌റ്റേഷനുകളും 145 യൂണിറ്റുകളും തിരിച്ചറിഞ്ഞതായി ഇന്ത്യൻ സൈന്യം അറിയിച്ചു.

ആർമി യൂണിറ്റുകളിൽ പ്രായോഗികമായ ഒരു ഇവി ഇക്കോസിസ്റ്റത്തെ പിന്തുണയ്ക്കുന്നതിനായി, ഇവികൾക്കുള്ള ചാർജിംഗ് പോയിൻ്റുകൾ ഉൾപ്പെടെ ആവശ്യമായ പിന്തുണാ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കും.

ഈ ഇവി ചാർജിംഗ് സ്റ്റേഷനുകളിൽ കുറഞ്ഞത് ഒരു ഫാസ്റ്റ് ചാർജറും രണ്ടോ മൂന്നോ സ്ലോ ചാർജറുകളും ഉണ്ടായിരിക്കും. സോളാർ പാനൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും സൈന്യം പദ്ധതിയിടുന്നുണ്ട്.
 
24 ഫാസ്റ്റ് ചാർജറുകൾക്കൊപ്പം 60 ബസുകൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

The Indian Army has started implementing plans to transition to a better EV ECO system. Six Electric buses have been inducted into the Army in Delhi, marking the start of plans to increase the use of electric vehicles for selected military units and regiments. With the introduction of these buses, the Indian Army aims to reduce carbon emissions and promote environmental protection.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version