കെഎഫ്സിക്ക് (KFC) അയോധ്യയിൽ ഔട്ട്ലെറ്റ് തുടങ്ങാൻ അനുമതി നൽകി അധികൃതർ. ഔട്ട്ലെറ്റ് തുടങ്ങുന്നതിന് നിബന്ധന പാലിക്കണം എന്നുമാത്രം. മെനുവിൽ നിന്ന് ചിക്കൻ ഒഴിവാക്കി, വെജിറ്റേറിയൻ വിഭവങ്ങൾ ഉൾപ്പെടുത്തണമെന്ന് മാത്രം.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെന്റകി ഫ്രൈഡ് ചിക്കന്റെ മുഖ്യ ആകർഷണം തന്നെ ചിക്കൻ വിഭവങ്ങളാണ്. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പരിസരത്ത് ഔട്ട് ലെറ്റ് തുടങ്ങുകയാണെങ്കിൽ വെജിറ്റേറിയൻ വിഭവങ്ങൾക്ക് മാത്രമാണ് കെഎഫ്സിക്ക് വിൽക്കാൻ അനുമതി. നിയന്ത്രിത മേഖലയ്ക്ക് പുറത്ത് കെഎഫ്സിക്ക് മാംസ വിഭവങ്ങൾ വിൽക്കാം.
അയോധ്യ രാമക്ഷേത്രത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിൽ മത്സ്യമാംസവും മദ്യവും വിൽക്കുന്നതിന് അയോധ്യ അഡ്മിനിസ്ട്രേഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് മുമ്പ് ഡോമിനോസ് (Domino’s) അയോധ്യയിൽ ഔട്ട്ലെറ്റുകൾ തുറന്നിരുന്നു. ഡോമിനോസിന്റെ വിജയമാണ് അയോധ്യയിലേക്ക് വരാൻ കെഎഫ്സിയെ പ്രേരിപ്പിച്ചത്.
കെഎഫ്സി ഉൾപ്പടെ എല്ലാ ബ്രാൻഡുകളെയും അയോധ്യയിൽ ഔട്ട്ലെറ്റ് തുടങ്ങാൻ സ്വാഗതം ചെയ്യുന്നുണ്ടെന്നും നിയന്ത്രിത മേഖലയിൽ ഔട്ട്ലെറ്റ് തുറന്നാൽ സസ്യാഹാരം വിൽക്കണമെന്നും അയോധ്യ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞു.
Discover how KFC adapts to Ayodhya’s vegetarian environment, offering exclusively vegetarian options near the Ram temple. Explore the intersection of global brands and local customs in this evolving pilgrimage destination.