സ്ക്രീനിൽ നസ്‌ലിനും മമിതാ ബൈജുവും തകർത്തഭിനയിച്ചപ്പോൾ തിയേറ്ററിൽ പ്രേക്ഷകർ ചിരിച്ചു മറഞ്ഞു, ബോക്സ് ഓഫീസിൽ കോടികളുമെത്തി. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ഇപ്പോഴും തിയേറ്ററുകളെ ഇളക്കി മറിച്ചു കൊണ്ട് മുന്നേറുകയാണ്. പണ്ട് ഓംശാന്ത ഓശാനയിൽ നസ്രിയ നസീമിന്റെ കഥാപാത്രം പറയുന്നത് പോലെ എല്ലാവരും നായകനെയും നായികയെയും ശ്രദ്ധിച്ചപ്പോൾ വാഹനപ്രേമികൾ നോക്കിയത് താഴേക്കാണ്, നസ്‌ലിനും മമിതയും മാറി മാറി ഓടിച്ച സ്റ്റൈലിഷ് റെഡ് സ്കൂട്ടറിലേക്ക്. വ്യത്യസ്ത സ്റ്റൈലിൽ വന്ന ഇൻഡി എന്ന ഇലക്ട്രിക് സ്കൂട്ടർ.

തെലങ്കാന ബൊമ്മലു.. പ്രേമിക്കുടൂ എന്ന ഒറ്റ പാട്ടു സീനിലേ മുഖം കാണിച്ചുള്ളുവെങ്കിലും പടം കണ്ടിറങ്ങിയവരുടെ മനസിൽ ഇൻഡി കയറി കൂടി. തനി മലയാളി കമ്പനിയായ റിവറിന്റേതാണ് ഈ ഇലക്ട്രിക് സ്കൂട്ടർ. ബെം​ഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി-യൂട്ടിലിറ്റി ഇലക്ട്രിക് സ്കൂട്ടർ സ്റ്റാർട്ടപ്പാണ് റിവർ. റിവറിനെ അറിയാം…

ജാപ്പനീസ് വാഹന നിർമാതാക്കളായ യമഹ മോട്ടോർ കമ്പനിയിൽ നിന്ന് 335 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ച് റിവർ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. നിലവിലെ നിക്ഷേപകരായ അൽ ഫൗത്തം ഓട്ടോമോട്ടീവ്, ലോവർകാർബൺ കാപ്പിറ്റൽ, ടൊയോട്ട വെഞ്ച്വർ, മനിവ് മൊബിലിറ്റി എന്നിവരിൽ നിന്ന് 565 കോടി രൂപയുടെ ആകെ നിക്ഷേപം സമാഹരിക്കാൻ റിവറിന് കഴിഞ്ഞു.
രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയിൽ മുദ്ര പതിപ്പിച്ചിരിക്കുകയാണ് ഈ മലയാളി സ്റ്റാർട്ടപ്പ്.

മലയാളികളുടെ റിവർ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം ലഭിച്ചതോടെ ഇലക്ട്രിക് വാഹന മേഖലയിൽ നിരവധി സ്റ്റാർട്ടപ്പുകളാണ് മുളച്ചുപൊന്തിയത്. സ്റ്റാർട്ടപ്പുകൾ തമ്മിലുള്ള മത്സരങ്ങൾക്കിടയിലൂടെ വേറിട്ട് ഒഴുകുകയാണ് റിവർ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ വൈദ്യുത വാഹന സ്റ്റാർട്ടപ്പിന് നേതൃത്വം നൽകുന്നത് തിരുവനന്തപുരം സ്വദേശിയായ അരവിന്ദ് മണിയും കോഴിക്കോട് സ്വദേശി വിപിൻ ജോർജുമാണ്.

2021 മാർച്ചിലാണ് സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത്. 2023 ഒക്ടോബറിൽ റിവറിൻെറ ആദ്യത്തെ ഉത്പന്നം വിപണിയിലെത്തി, ഇൻഡി. എസ്‌യുവി സ്കൂട്ടറായ ഇൻഡി ഡിസൈൻ ചെയ്തതും വികസിപ്പിച്ചതും റിവറിന്റെ ബെംഗളൂരുവിലെ ആർ ആൻഡ് ഡി ഫാക്ടറിയിലും ഹൊസ്കോട്ടിലെ റിവർ ഫാക്ടറിയിലുമാണ്. ഈ വർഷം ജനുവരിയിൽ ബെംഗളൂരുവിൽ ആദ്യത്തെ ഷോറൂം തുറന്ന് റിവർ വിപണിയിലും സാന്നിധ്യമറിയിച്ചു. ഇതിനകം ബെംഗളൂരുവിൽ 200 സ്കൂട്ടറുകൾ വിൽക്കാനും റിവറിന് സാധിച്ചു. 1.38 ലക്ഷം രൂപയാണ് ഇൻഡിയുടെ എക്സ് ഷോറൂം വില.

ഡിസൈൻ സെന്റർ

റിവറിന്റെ ഇലക്ട്രിക് വാഹനങ്ങൾ ഡിസൈൻ ചെയ്യുന്നത് ബെംഗളൂരുവിലെ ആർ ആൻഡ് ഡി കേന്ദ്രത്തിലാണ്. മികവുറ്റ ഡിസൈൻ സ്റ്റുഡിയോ, മെക്കാനിക്കൽ വർക്ക് ഷോപ്പ്, ബാറ്ററി-ഇലക്ട്രിക്കൽ ലാബ് എന്നിവ ആർ ആൻഡ് ഡി കേന്ദ്രത്തിന്റെ പ്രത്യേകതയാണ്.

ഇവിടെ ഡിസൈൻ ചെയ്യുന്ന വാഹനങ്ങൾ ഹൊസ്കോട്ടിലെ ഫാക്ടറിയിലാണ് നിർമിക്കുന്നത്.
അടുത്ത ആറ് മാസത്തനുള്ളിൽ 10 നഗരങ്ങളിൽ കൂടി സാന്നിധ്യം വർധിപ്പിക്കാനാണ് റിവറിന്റെ ലക്ഷ്യം. അടുത്ത രണ്ട് വർഷത്തിൽ 100 സിറ്റികളിലേക്ക് ശൃംഖല വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ 2.5 വർഷത്തിനിടയിൽ 15-20 മടങ്ങാണ് കമ്പനിയുടെ വാല്യുവേഷൻ വർധിച്ചു.

Explore River, a pioneering EV startup in India, driving innovation and growth in the electric two-wheeler segment. With strategic investments, state-of-the-art R&D facilities, and key partnerships, River is poised to lead India’s transition to sustainable mobility.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version