എക്സ്ക്ലൂസീവ് ബീച്ച് ക്ലബായ സായനോർ (Xaynor) അവതരിപ്പിച്ച് സൗദി അറേബ്യയുടെ നിയോം (NEOM). അക്വാബാ കടലിടുക്കിലെ തീരത്താണ് നിയോമിന്റെ ബീച്ച് ക്ലബ് പണിതിരിക്കുന്നത്. എന്നാൽ അങ്ങനെ എല്ലാവർക്കും സായനോറിൽ ഇരുന്ന് അക്വാബ കടലിടുക്കിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കില്ല, നിയോമിൽ അംഗങ്ങളായിട്ടുള്ളവർക്ക് മാത്രമാണ് സായനോറിൽ പ്രവേശനം.


ഒഴിവു സമയം ആസ്വാദ്യമാക്കാനും, വിശ്രമിക്കാനും ആളുകളുമായി ഇടപെടാനും പറ്റിയ ചുറ്റുപ്പാടാണ് സായനോറിന്റെ ഏറ്റവും വലിയ പ്രത്യേകത.


പ്രൈവറ്റ് പൂളുകൾ, ബീച്ച്സൈഡ് ലോഞ്ച്, ഡൈനിംഗ്, വിനോദത്തിനായുള്ള വെന്യു, സ്പാ, വെൽനെസ് സെന്റർ തുടങ്ങിയ വിവിധ കേന്ദ്രങ്ങൾ സായനോറിന്റെ പ്രത്യേകതയാണ്.  

ഇത് കൂടാതെ ഷോപ്പിംഗിനും വിനോദത്തിനുമായുള്ള അവസരങ്ങളുമുണ്ട്. നിയോമിന്റെ വിനോദസഞ്ചാര പദ്ധതികളിൽ ഒന്നാണ് സായനോർ. ലെജ്യ, ഇപികോൺ, സിറന്ന, ഉട്ടാമോ, നോർലാന, അക്വല്ലം, സർദൻ തുടങ്ങിയ നിയോമിന്റെ ടൂറിസം ഡെസ്റ്റിനേഷനുകളുടെ കൂട്ടത്തിൽ ഇനി സായനോറും ഉണ്ടാകും.  

Explore NEOM’s luxurious beach club, Xaynor, nestled along the Gulf of Aqaba, offering exclusive amenities and experiences for members. Discover how NEOM is redefining hospitality and promoting sustainable tourism with its innovative projects.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version