ഇവിയായി റേഞ്ച് റോവർ

തങ്ങളുടെ ക്ലാസിക് കാറായ 1983 ഷോർട്ട് വീൽബെയ്സ് റേഞ്ച് റോവർ സഫാരിയെ (1983 short-wheelbase Range Rover Safari) ഇലക്ട്രിക് കാറാക്കി ലൂണാസ് (Lunaz). 1983ൽ ഇറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം ഒക്ടോപസിയിൽ ഉപയോഗിച്ച അതേ മോഡലാണിത്. ഈ ഓപ്പൺ ‍ടോപ്പ് മോഡലിന് അന്നേ ആരാധകർ ഏറെയാണ്.

പല കമ്പനികളും അവരുടെ ക്ലാസിക് വാഹനങ്ങൾ ഇവിയിലേക്ക് മാറ്റി വിപണയിലെത്തിക്കാറുണ്ട്. ക്ലാസിക് വാഹനങ്ങൾക്ക് പേരു കേട്ട് ലൂണാസ് ജാഗ്വാർ XK 120, റോൾസ് റോയ്സ് ഫാന്റം വി പോലുള്ള ആഢംബര വാഹനങ്ങൾ ഇവിയാക്കി മുമ്പും വിപണിയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
റൂഫ് ഇല്ലെങ്കിലും ബലവും സ്റ്റബിലിറ്റിയും ഉറപ്പാക്കാനായി ബോഡിയും ചെസിസും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.

സ്ട്രക്ചറിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും 1983 മോഡൽ റേഞ്ച് റോവർ സഫാരിയുടെ എക്സ്റ്റീരിയൽ കോച്ച്‌വർക്ക് അതേ പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. ഡാർക് ബ്ലൂ മൊഹയർ നിറത്തിൽ കൺവെർട്ടിബിൾ ഹൂഡോടെ കൂടെ മായാ ബ്ലൂ നിറത്തിലാണ് റേഞ്ച് റോവർ സഫാരി വിപണിയിലെത്തിച്ചിരിക്കുന്നത്.


അതേസമയം പഴയ മോഡലിന്റെ മുഖമുദ്രയായ സ്പാർട്ടൻ ഡാഷ് ബോർഡും ഇന്റീരിയറും ഇവി മോഡലിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇതിന് പകരമായി 3ഡി പ്രിന്റിൽ എക്സ്റ്റന്റ് ചെയ്ത കൺസോളാണ് ഉൾപ്പെടുത്തിയത്. ലൂണാസിൽ നിന്ന്  ഇനി പുറത്തുവരുന്ന ഇവികളിലെല്ലാം പുതിയ ഡിസൈൻ ഉപയോഗിക്കും. രണ്ട് വർഷം കൊണ്ടാണ് പുതിയ മോഡൽ വികസിപ്പിച്ചത്.
പഴയ മോഡലിൽ ആപ്പിൾ കാർപ്ലേ, ആൺഡ്രോയ്ഡ് ഓട്ടോ ഇനാബിൾഡ് ഇൻഫോട്ടെയ്ൻമെന്റ് സ്ക്രീൻ, എസി-ഹീറ്റിംഗിന് ഡിജിറ്റൽ കൺട്രോളുകൾ എന്നിവയുണ്ടാകും.

ചാർജിംഗിന് വേണ്ടി യുഎസ്ബി-സി പോർട്ടും സ്ഥാപിച്ചിട്ടുണ്ട്. സീറ്റുകൾ മുഴുവനായും റീഡിസൈൻ ചെയ്തിരിക്കുകയാണ്. റോൾസ്-റോയ്സ് (Rolls-Royce), ബെന്റ്ലീ (Bentley) മോഡലുകൾ അപ്സൈക്കിൾ ചെയ്താണ് സീറ്റിംഗിന് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
380-പിഎസ് ഇലക്ട്രിക് പവർട്രെയിൻ ബോണറ്റും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന ഡാംപർ, അപ്ഗ്രേഡ് ചെയ്ത ഡിസ്ക് ബ്രേക്ക് എന്നിവ പുതിയ മോഡലിന്റെ പ്രത്യേകതയാണ്. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version