അപ്ടു ഡേറ്റ് ആയിരിക്കേണ്ടതിന്റെ ആവശ്യകത ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയെക്കാൾ നന്നായി അറിയുന്നവരുണ്ടാകില്ല. രാവിലെ ഉറക്കമുണരുമ്പോൾ തന്നെ അതിനുള്ള വഴിയും സുന്ദർ പിച്ചൈ കണ്ടെത്തിയിട്ടുണ്ട്.
വ്യായാമം ചെയ്തോ പുസ്തകം വായിച്ചോ അല്ല സുന്ദർ പിച്ചൈ ഒരു ദിവസം തുടങ്ങുന്നത്, പകരം ടെക്മീം (Techmeme) വായിച്ചു കൊണ്ടാണ്. താൻ ദിവസം തുടങ്ങുന്നത് ടെക്മീം വായിച്ചു കൊണ്ടാണെന്ന് വയേർഡിന് (Wired) നൽകിയ അഭിമുഖത്തിലാണ് സുന്ദർ പിച്ചൈ പറഞ്ഞത്. വർഷങ്ങൾ കൊണ്ട് തന്റെ ദിനചര്യയിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ചും സുന്ദർ പിച്ചൈ അഭിമുഖത്തിൽ പറയുന്നുണ്ട്. 2016ൽ നൽകിയ ഒരു അഭിമുഖത്തിൽ ദിവസവും രാവിലെ ഉണർന്നാൽ വാൾ സ്ട്രീറ്റ് ജേർണലും ന്യൂയോർക്ക് ടൈംസിന്റെ ഓൺലൈൻ കോപ്പിയും വായിക്കുന്ന പതിവുണ്ടെന്ന് സുന്ദർ പിച്ചൈ പറഞ്ഞിരുന്നു. പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്ന കാര്യത്തിൽ കൃത്യ നിഷ്ഠത പാലിക്കാറുണ്ട്. ദിവസവും രാവിലെ പ്രോട്ടീനിനായി ബ്രഡ് ടോസ്റ്റിന്റെ കൂടെ മുട്ട കഴിക്കുന്ന പതിവും പിച്ചൈയ്ക്കുണ്ട്.

സുന്ദർപിച്ചൈ മാത്രമല്ല, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല, ട്വിറ്റർ സിഇഒ ഡിക് കോസ്റ്റോലോ തുടങ്ങി നിരവധി പ്രമുഖർ ടെക്മീമിന്റെ ആരാധകരാണ്. അത്യാവശ്യ റിപ്പോർട്ടുകളും അനാലിസിസുകളും ഒറ്റ പേജിൽ നൽകുന്ന പ്ലാറ്റ് ഫോമാണ് ടെക്മീം. 2005 മുൻ ഇന്റൽ എൻജിനിയർ ഗാബേ റിവേറ ആണ് ടെക്മീം ആരംഭിക്കുന്നത്. 

Sundar Pichai’s unique morning ritual of staying updated with the latest tech news through Techmeme, a pivotal platform for industry leaders, without trivialities or clickbait.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version