പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യ-ഇസ്രയേൽ തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഭീകരതയെ അപലപിച്ചതിനൊപ്പം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും ഇരുവരും ആവർത്തിച്ചു. ഗാസ സമാധാന പദ്ധതി നേരത്തെ നടപ്പിലാക്കുന്നത് ഉൾപ്പെടെ നീതിയുക്തവും നിലനിൽക്കുന്നതുമായ സമാധാനത്തിന്റെ ആവശ്യകതയും മോഡിയും നെതന്യാഹുവും ചർച്ച ചെയ്തു.

Modi Netanyahu Gaza Peace

ഇന്ത്യ-ഇസ്രയേൽ തന്ത്രപരമായ പങ്കാളിത്തത്തിലെ തുടർച്ചയായ ചലനാത്മകതയിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. പരസ്പര നേട്ടത്തിനായി ഈ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഉറപ്പിച്ചു. ഭീകരതയെ ശക്തമായി അപലപിച്ച ഇരു നേതാക്കളും എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം ആവർത്തിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിയെക്കുറിച്ചും സംഭാഷണത്തിൽ അഭിപ്രായങ്ങൾ കൈമാറി. ഗാസ സമാധാന പദ്ധതി എത്രയും വേഗം നടപ്പിലാക്കുന്നത് ഉൾപ്പെടെ, മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മോഡി ആവർത്തിച്ചു. ബന്ധം തുടരാൻ ഇരു നേതാക്കളും സമ്മതിച്ചു-പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു.

അതേസമയം, പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഇന്ത്യാസന്ദർശനം മാറ്റിവെയ്ക്കുമെന്ന റിപ്പോർട്ട് ഇസ്രയേൽ വൃത്തങ്ങൾ നിഷേധിച്ചു. ഡൽഹി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങളാൽ നെതന്യാഹു ഇന്ത്യാ സന്ദർശനം മാറ്റിവെച്ചുവെന്ന് അഭ്യൂഹളുണ്ടായിരുന്നു. ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തിൽ ഇസ്രയേൽ പൂർണ വിശ്വാസം പ്രകടിപ്പിക്കുന്നതായും നെതന്യാഹുവിന്റെ സന്ദർശനത്തിനുള്ള തീയതികളിൽ ഇരുപക്ഷവും പ്രവർത്തിക്കുന്നതായും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമൂഹമാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി.

ഇരുവശത്തുനിന്നുമുള്ള നിരവധി ഉന്നതതല-മന്ത്രിതല സന്ദർശനങ്ങളുടെ തുടർച്ചയായാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യാസന്ദർശനം. നേരത്തെ സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഒപ്പുവെക്കുത് സംബന്ധിച്ച ചർച്ചകളുമായി ബന്ധപ്പെട്ട് ഇസ്രയേൽ ടൂറിസം മന്ത്രി ഹൈം കാറ്റ്സ്, സാമ്പത്തിക, വ്യവസായ മന്ത്രി നിർ ബർക്കത്ത്, കൃഷി, ഭക്ഷ്യസുരക്ഷ മന്ത്രി അവി ഡിക്റ്റർ, ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്ച് എന്നിവർ ഈ വർഷം ആദ്യം ഇന്ത്യ സന്ദർശിച്ചിരുന്നു. സ്മോട്രിച്ചിന്റെ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയിൽ (BIT) ഒപ്പുവെച്ചു. തുടർന്ന് കഴിഞ്ഞ മാസം വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ ഇസ്രയേൽ സന്ദർശന വേളയിൽ എഫ്ടിഎയിലേക്ക് നയിക്കുന്ന ടേംസ് ഓഫ് റഫറൻസിലും (TOR) ഒപ്പുവെച്ചിരുന്നു.

PM Modi and PM Netanyahu discussed the India–Israel strategic partnership, condemned terrorism, and Modi reiterated support for the early rollout of the Gaza Peace Plan. Israeli visit reports dismissed as both sides work on final dates.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version