യുഎഇയിൽ UPIRuPay ലോഞ്ച് ചെയ്തു

ഇന്ത്യയുടെ ഇൻസ്റ്റന്റ് പേയ്മെന്റ് പ്ലാറ്റ്ഫോമായ UPA, റുപ്പേ  കാർഡ് എന്നിവ  യുഎഇ വിപണിയിലും താരമാകാനൊരുങ്ങുന്നു .  യുപിഐയും, യുഎഇയുടെ AANI പ്ലാറ്റ്ഫോമും ഇന്റർലിങ്ക് ചെയ്യും. ഇന്ത്യയുടെ റുപേകാർഡുകൾ യുഎഇയുടെ JAYWAN കാർഡുകളുമായും ലിങ്ക് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  UAE സന്ദർശനവേളയിൽ ഇതിനുള്ള കരാറുകൾ നിലവിൽ വന്നു.

ഇന്ത്യയും-യുഎഇയും തമ്മിൽ സാമ്പത്തിക മേഖലയിലടക്കം സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതുതായി ഏർപ്പെടുന്ന കരാറുകളുടെ ഭാഗമാണിത്.   ഇരു രാജ്യങ്ങളുടെയും ഇൻസ്റ്റന്റ് പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ തമ്മിൽ ലിങ്ക് ചെയ്യുന്ന  ധാരണയാണ് നിലവിൽ വന്നത്.  

ഈ കരാറിലൂടെ, ഇന്ത്യയിൽ നിന്ന് യുഎയിലേക്കും, തിരിച്ചും അന്താരാഷ്ട്രതലത്തിൽ വിനിമയങ്ങൾ സുഗമമായി നടക്കും. നിലവിൽ നടപ്പാകുന്ന കരാറുകളിൽ  നിക്ഷേപ കരാറുകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടുകൾ, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയുടെ ഇന്റഗ്രേഷൻ എന്നിവയെല്ലാം നടപ്പാകും. കഴിഞ്ഞ വർഷം ജൂലൈയിൽ നരേന്ദ്രമോദി അബുദാബി സന്ദർശിച്ചപ്പോഴാണ് ഈ കരാർ സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയത്. ഇത്തവണത്തെ UAE സന്ദർശനത്തിനിടെ  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഈ കരാറുകൾ  യാഥാർഥ്യമാക്കുകയായിരുന്നു.

ഇന്ത്യയുടെ റുപേ (RuPay) കാർഡും, യുഎഇയുടെ JAYWAN കാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നത്  സാമ്പത്തിക സഹകരണത്തിലെ ഒരു നിർണായക നീക്കമാണ്. ഈ കരാറിലൂടെ ഇന്ത്യയുടെ റുപേ കാർഡിന് യുഎഇ മുഴുവൻ സ്വീകാര്യത ലഭിക്കും.  പ്രവാസികൾക്കും, ഗൾഫ് അടക്കം രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്ന ഇന്ത്യൻ വ്യവസായികൾക്കും, ഇന്ത്യയിൽ നിക്ഷേപ വ്യാപാര ബന്ധമുള്ള ഗൾഫ് പൗരന്മാർക്കും ഒരേ പോലെ ഈ സാമ്പത്തിക സഹകരണം പ്രയോജനപ്പെടും.  

ആഗോളതലത്തിലേക്ക് യുപിഐ പ്ലാറ്റ്ഫോമിന് സ്വീകാര്യത ലഭിക്കുന്നതിന്റെ സൂചനയാണിത്. നിലവിൽ കൂടുതൽ രാജ്യങ്ങൾ യുപിഐ സഹകരണവുമായി ബന്ധപ്പെട്ട് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആഗോളതലത്തിൽ യുപിഐ സേവനങ്ങൾ വ്യാപിക്കുന്നതോടെ ഗൾഫിൽ നിന്നടക്കമുള്ള വിനിമയങ്ങൾ കൂടുതൽ സുഗമമായി നടക്കും. കറൻസി വിനിമയ നിരക്കുകൾക്കനുസരിച്ച് കൂടുതൽ  സൗകര്യത്തോടെ വിനിമയങ്ങൾ നടക്കാനുള്ള വലിയ ഒരു മാർഗമാണ് തുറന്നു വരുന്നത്.

ഫെബ്രുവരി 12ന് ശ്രീലങ്കയിലും, മൗറീഷ്യസിലും ഇന്ത്യ യുപിഐ സേവനങ്ങൾ ആരംഭിച്ചിരുന്നു.  

The agreement between India and the UAE to link their financial payment platforms, UPI and RuPay Card with UAE’s AANI Platform, marks a significant step towards enhancing economic cooperation between the two countries. This initiative, discussed during Prime Minister Narendra Modi’s recent visit to the UAE, aims to streamline financial transactions and promote bilateral trade relations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version