ഇന്ത്യയിലെ വീടുകൾക്ക് പുരപ്പുറ സോളാർ പാനൽ സ്ഥാപിക്കാൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല (Tesla). പ്രാദേശിക പങ്കാളിത്തതോടെ രാജ്യത്ത് പുരപ്പുറ സോളാർ പാനൽ വികസിപ്പിക്കാൻ ടെസ്ല പദ്ധതിയിടുന്നതായി കമ്പനിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. തിരഞ്ഞെടുത്ത കമ്പനികൾ നിർമാണത്തിലും ഇൻസ്റ്റാലേഷനിലും ടെസ്ലയെ സഹായിക്കും. സോളാർ പാനൽ നിർമാണത്തിനാവശ്യമായ സാങ്കേതിക സഹായവും വിപണി കണ്ടെത്താനുള്ള സഹായവും ടെസ്ല നൽകും.

കേന്ദ്ര സർക്കാരുമായി ടെസ്ല ഇക്കാര്യം നേരത്തെ തന്നെ സംസാരിച്ചതായാണ് വിവരം. പദ്ധതി നടപ്പാക്കായി സർക്കാരിനോട് സബ്സിഡിയും ഗ്രാന്റും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇലക്ട്രിക് കാറുകൾക്ക് പുറമേ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഗാർഹിക ഉത്പന്നങ്ങളും ടെസ്ല വിപണിയിൽ എത്തിക്കുന്നുണ്ട്. സോളാർ റൂഫ്, ബാറ്ററി പവർ സ്റ്റോറേജ് യൂണിറ്റായ പവർവാൾ, സോളാർ പാനൽ തുടങ്ങിയ അവയിൽ ചിലതാണ്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലും പുരപ്പുറ സോളാർ പാനൽ നിർമിക്കാൻ ടെസ്ല പദ്ധതിയിടുന്നത്.

യുഎസിൽ സൗരോർജ ബിസിനസിൽ ഇടിവ് തട്ടിയതും ടെസ്ലയുടെ തീരുമാനത്തിന് പിന്നിട്ടുണ്ട്. 2020നെ അപേക്ഷിച്ച് 2023 ഡിസംബറിൽ യുഎസിൽ സൗരോർജ ബിസിനസ് 59% കുറഞ്ഞിട്ടുണ്ട്. അതേസമയം ഇന്ത്യ സൗരോർജ പദ്ധതികൾക്ക് വലിയ പ്രോത്സാഹനമാണ് നൽകുന്നത്. ഇതാണ് ടെസ്ലയെ ഇന്ത്യയിലേക്ക് ആകർഷിക്കാനുള്ള പ്രധാന ഘടകം.

Tesla’s strategic move to enter India’s solar energy market by seeking local partners for manufacturing rooftop solar panels. Explore how Tesla aims to diversify its product portfolio and capitalize on India’s renewable energy ambitions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version