തുറന്നു നൽകി ഒരുമാസം പിന്നിടുമ്പോള്‍ മുംബൈയുടെ മറ്റൊരഭിമാനമായ അടല്‍ സേതു വഴി കടന്നുപോയത് 8.13 ലക്ഷം വാഹനങ്ങള്‍.  അടൽ സേതു വഴി കടന്നുപോയ വാഹനങ്ങളില്‍ 7.97 ലക്ഷവും കാറുകളാണ്. ഒരുദിവസം ശരാശരി 27,100 വാഹനങ്ങള്‍ പാലം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ടോളിനത്തില്‍ ഈ കാലയളവില്‍ പിരിഞ്ഞുകിട്ടിയത് 13.95 കോടിരൂപ.

അടല്‍സേതു കടല്‍പ്പാലത്തില്‍  നിന്നും വാഹനങ്ങൾക്കു സെൽഫി   പിഴയായി ആകെ 12.11 ലക്ഷം രൂപയാണ് ലഭിച്ചത്. പാലത്തിൽ
  വാഹനങ്ങള്‍ നിര്‍ത്തുന്നത് നിരോധിച്ചിരിക്കെ പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തി സെല്‍ഫിയെടുത്ത 1612 പേര്‍ക്ക് മുംബൈ പോലീസും നവിമുംബൈ പോലീസും ചേര്‍ന്ന് ഇത് വരെ  പിഴ ചുമത്തി. വാഹനങ്ങള്‍ നിര്‍ത്തുന്നവര്‍ക്കെതിരേ പിഴചുമത്താന്‍ തുടങ്ങിയതോടെ പാലത്തില്‍ വണ്ടി നിര്‍ത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുകയാണെന്ന് പോലീസധികൃതര്‍ പറഞ്ഞു.

ദിവസം ശരാശരി 40,000 വാഹനങ്ങള്‍ പാലം ഉപയോഗിക്കുമെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും വാണിജ്യ വാഹനങ്ങള്‍ അധികം പാലം ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. നിര്‍മാണത്തിലിരിക്കുന്ന സെവ്രി വര്‍ളി കണക്ടര്‍ ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ പാലത്തിലൂടെയുള്ള ഗതാഗതം കൂടും എന്നാണ് മുംബൈ മെട്രോപൊളിറ്റന്‍ റീന്‍ ഡിവലപ്‌മെന്റ് അതോറിറ്റി അധികൃതരുടെ കണക്കുകൂട്ടൽ.  

പാലത്തിലൂടെ ഒരുഭാഗത്തേക്കുള്ള യാത്രയ്ക്ക് കാറിന് 250 രൂപയും ഇരു ഭാഗത്തേക്കുമായി 300 രൂപയുമാണ് ടോള്‍. സെവ്രി-ശിവാജി നഗര്‍ ദൂരത്തിന് 200 രൂപയും ശിവാജിനഗര്‍ ഗാവന്‍ ദൂരത്തിന് ഒരുഭാഗത്തേക്ക് 50 രൂപയും തിരിച്ചുവരുന്നതുകൂടിച്ചേര്‍ത്ത് 75 രൂപയുമാണ് ടോള്‍നിരക്ക്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളെ പാലത്തിലേക്ക് കടക്കുന്നതിന് 25 മീറ്റര്‍ മുമ്പുതന്നെ തിരിച്ചറിയും. ഇങ്ങനെയുള്ള വാഹനങ്ങളെ ഒട്ടോമാറ്റിക് ബാരിക്കേഡ് തടഞ്ഞുനിര്‍ത്തി ചലാന്‍ നല്‍കും. പാലത്തില്‍ രാത്രിയും പകലും ഇപ്പോള്‍ പട്രോളിങ്ങുണ്ട്.

Atal Setu in Mumbai sees a significant traffic flow of over 8.13 lakh vehicles in a month, with toll collection amounting to 13.95 crore rupees. Discover the toll rates, traffic management, and enforcement measures at the bridge.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version