കൊക്കോയുടെ ലഭ്യത കുറഞ്ഞതോടെ വാലന്റൈൻസ് വാരം കഴിഞ്ഞ് ചോക്ലോറ്റ് വാങ്ങുന്നവർക്ക് കൈ പൊള്ളും. കൊക്കോയുടെ പ്രധാന ഉത്പാദകരായ ഘാന, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ കാലാവസ്ഥ പ്രതികൂലമായതും കൊക്കോ കൃഷിയെ രോഗങ്ങൾ വന്നതും വിളവിനെ ബാധിച്ചിരുന്നു. ആഗോള വിപണിയിലെത്തുന്ന കൊക്കോയുടെ 60% ഇവിടങ്ങളിൽ നിന്നാണ്.
ആഗോള വിപണിയിൽ കൊക്കോ ക്ഷാമം നേരിട്ടതോടെ ചോക്ലേറ്റിന് വില ഉയർത്താനുള്ള തീരുമാനത്തിലാണ് കമ്പനികൾ. 1 വർഷം കൊണ്ട് കൊക്കോയുടെ വില ഇരട്ടിയോളമാണ് കൂടിയത്. ജനുവരി മുതൽ ഇതുവരെ കൊക്കോയുടെ വിലയിൽ 40% വർധനവുണ്ടായി. 5,874 ഡോളറാണ് 1 മെട്രിക് ടണ്ണിന്റെ വില. നിലവിലെ സ്ഥിതി തുടർന്നാൽ വില ഇനിയും കൂടാനാണ് സാധ്യത.

കേരളത്തിന് ലാഭമുണ്ടാകുമോ?

പശ്ചിമാഫ്രിക്കയിലെ മോശം കാലാവസ്ഥയിൽ കൊക്കോ ക്ഷാമം നേരിട്ടതോടെ ഇന്ത്യൻ വിപണിയെ തേടിയെത്തിയിരിക്കുകയാണ് കമ്പനികൾ. പല വൻകിട കമ്പനികളും സംഭരണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ പ്രതിസന്ധിയിലായത് ചെറുകിട ചോക്ലേറ്റ് നിർമാതാക്കളാണ്. അതേസമയം ഇന്ത്യയിലെ കൊക്കോ ഉത്പാദനത്തിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്നത് കേരളമാണ്. എന്നാൽ ആദായം കുറവായതിനാൽ പലരും മറ്റ് കൃഷിയിലേക്ക് തിരിഞ്ഞത് കേരളത്തിന് നേട്ടമുണ്ടാക്കാനുള്ള സാഹചര്യം കുറച്ചിട്ടുണ്ട്. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version