20 ലക്ഷത്തിന്റെ ഷൂ, 25 കമ്പനികളിൽ നിക്ഷേപം, അറിയാം സെലിബ്രറ്റി ബിസിനസ് പേഴ്സണായ  | Namita Thapar

ബിസിനസ്, ഫാർമസ്യൂട്ടിക്കൽസ് ലോകത്ത് ചിരപരിചിതമാണ് നമിതാ ഥാപ്പർ എന്ന് പേര്. കരുത്തുറ്റ സംരംഭകത്വ ആശയങ്ങൾ ചർച്ചയാകുന്ന ബിസിനസ് റിയാലിറ്റി ടെലിവിഷൻ ഷോയിലെ വിധികർത്താവായി എത്തിയതോടെ നമിതാ ഥാപ്പർ ബിസിനസ് ലോകത്തിന് പുറത്തും സെലിബ്രിറ്റിയായി വളർന്നു.
എംക്യൂർ ഫാർമസ്യൂട്ടിക്കൽസിന്റെ (Emcure Pharmaceuticals) എക്സിക്യൂട്ടീവ് ഡയറക്ടറായ നമിതാ ഥാപ്പർ ഷാർക്ക് ടാങ്ക് ഇന്ത്യയുടെ നിക്ഷേപക കൂടിയാണ്. ഇൻക്രഡിബിൾ വെഞ്ച്വർ ലിമിറ്റഡ് എന്ന കമ്പനിയുടെ നമിതാ ഥാപ്പറിന്റെ സ്വന്തമാണ്.

ഷാർക്ക് ടാങ്ക് ഇന്ത്യയിലെ ഏറ്റവും ധനികയായ വിധികർത്താവായ നമിതാ ഥാപ്പറിന്റെ ആകെ ആസ്തി എത്രയാണെന്ന് അറിയാമോ? തൊട്ട ബിസിനസുകളിലെല്ലാം വിജയം കൈവരിച്ച നമിതാ ഥാപ്പറിന്റെ ആഡംബര ജീവിതം എല്ലാവരും ആകാംക്ഷയോടെ നോക്കി കാണുന്നത്.
ഷാർക്ക് ടാങ്കിന്റെ മൂന്ന് സീസണുകളിൽ വിധികർത്താവായി എത്തിയ നമിതാ ഥാപ്പറിന്റെ ആകെ ആസ്തി 2023ൽ 600 കോടി രൂപയായിരുന്നെന്ന് കണക്കുകൾ പറയുന്നു. ഇന്ത്യയുടെ ഫാർമാ ക്യൂൻ എന്നും നമിതാ ഥാപ്പറിനെ വിശേഷിപ്പാക്കാറുണ്ട്.

ബിസനസിലേക്ക്

എംബിഎ ബിരുദധാരിയായ നമിത യുഎസിലെ ഒരു മെഡിക്കൽ ഉപകരണ കമ്പനിയിൽ കുറച്ച് കാലം പ്രവർത്തിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങി വരുന്നത്. എംക്യൂർ ഫാർമസ്യൂട്ടിക്കൽസിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ജോയിൻ ചെയ്തതാണ് നമിതയുടെ ബിസിനസ് ജീവിതത്തിലെ വഴിത്തിരിവ്. പിന്നീട് വളർച്ചയുടെ പടവുകൾ. നമിതയുടെ പിതാവ് സതീഷ് മെഹ്തയാണ് എംക്യൂറിന്റെ സ്ഥാപകൻ. എംക്യൂർ ഫാർമസ്യൂട്ടിക്കലിന്റെ ഭാഗമായി 15 വർഷത്തിന് മുകളിലെത്തി നിൽക്കുമ്പോൾ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമാണ് നമിത.
എംക്യൂറിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിലാണ് നമിത വിദ്യാഭ്യാസ കമ്പനിയായ ഇൻക്രഡിബിൾ വെഞ്ച്വർ ഇന്ത്യയ്ക്ക് തുടക്കമിടുന്നത്. 2017ലാണ് 11-18 പ്രായക്കാർക്ക് എൻട്രപ്രണർഷിപ്പിനെ കുറിച്ച് പഠിപ്പിച്ചു കൊടുക്കുന്നതാണ് ഇൻക്രഡിബിൾ വെഞ്ച്വർ.

20 ലക്ഷത്തിന്റെ ഷൂ

ഷാർക്ക് ടാങ്ക് ഇന്ത്യയിൽ വിധികർത്താവായി എത്തിയതോടെയാണ് നമിതയ്ക്ക് സെലിബ്രറ്റി സ്റ്റാറ്റസ് ലഭിച്ചത്. ഷോയുടെ ആദ്യ സീസണിൽ ഒരു എപ്പിസോഡിന് നമിതയുടെ പ്രതിഫലം 8 ലക്ഷം രൂപയായിരുന്നു എന്നാണ് റിപ്പോർട്ട്. ഷോയിൽ വന്ന 25 കമ്പനികളായി 10 കോടിയോളം രൂപ നമിത നിക്ഷേപിക്കുകയും ചെയ്തു.
ആഡംബര ജീവിതം ഇഷ്ടപെടുന്നവരാണ് നമിതയും കുടുംബവും. വീടും കാറും മാത്രമല്ല, ഉപയോഗിക്കുന്ന ചെരുപ്പിൽ പോലും ആഡംബരത്തിന്റെ ഒരംശം നമിത സൂക്ഷിച്ചിട്ടുണ്ടാകും.


പൂണെിൽ 50 കോടി വിലമതിക്കുന്ന ആഡംബരവസതിയടക്കം വിവിധയിടങ്ങളിലായി കുറച്ചധികം വസതികളുണ്ട് നമിതയ്ക്ക്. ബിഎംഡബ്ല്യു എക്സ്7, മെഴ്സിഡീസ് ബെൻസ് ജിഎൽഇ, ഔഡി ക്യൂ7 എന്നിങ്ങനെ നീളൂന്നു ഥാപ്പറിൻെറ ആഡംബര വാഹന ശേഖരം. 20 ലക്ഷം രൂപ വില വരുന്ന ഷൂസാണ് താൻ ധരിച്ചിരിക്കുന്നത് എന്ന് ഒരിക്കൽ നമിത വെളിപ്പെടുത്തിയിരുന്നു. 

Namitha Thapar’s journey in the business world, from her role as a decision-maker in pharmaceuticals to her ventures in the financial sector, real estate, and television, along with insights into her personal life and assets.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version