ഇന്ത്യക്കാർക്ക് 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് ദുബായ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനാണ് 5 വർഷത്തെ മൾട്ടിപ്പിൾ വിസ അനുവദിച്ചതെന്ന് ദുബായ് ഡിപാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (DET) പറഞ്ഞു.

കഴിഞ്ഞ വർഷം ദുബായിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം 2.46 മില്യൺ ആണെന്ന് DETയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് വ്യാപനത്തിന് മുമ്പുള്ളതിനേക്കാൾ 25% അധികമാണ് ദുബായിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം. ഇതു കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം. 2022ൽ ഇന്ത്യയിൽ നിന്ന് ദുബായിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 1.84 മില്യൺ ആയിരുന്നു. ദുബായിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഓരോ വർഷവും 34% വർധനവും ഉണ്ടാകുന്നുണ്ട്. ഇത് ദുബായിയുടെ ഒന്നാംകിട വാണിജ്യ സ്രോതസ്സായി ഇന്ത്യയെ മാറ്റുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാര-ബിസിനസ് കൂട്ടുകെട്ട് വർധിപ്പിക്കാനും തീരുമാനം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തുന്നത്. ഇതുവഴി വിസയ്ക്ക് വേണ്ടി അപേക്ഷ സ്വീകരിക്കുകയും അം​ഗീകരിക്കുകയും ചെയ്ത് കഴിഞ്ഞാൽ 2-3 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വിസ ലഭിക്കും. വിസ കൈവശമുള്ളയാൾക്ക് തുടർച്ചയായി 90 ദിവസം വരെ ദുബായിൽ താമസിക്കാം. 1 വർഷം പരമാവധി 180 ദിവസങ്ങളാണ് ഇത്തരത്തിൽ ദുബായിൽ താമസിക്കാൻ അനുമതി

Learn about Dubai’s new five-year multiple-entry visa for Indian tourists, aimed at enhancing travel opportunities and strengthening economic ties between India and the UAE.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version