കാർബണിൽ മുങ്ങുന്നുവോ വയനാട്

രാജ്യത്തെ ആദ്യ കാർബൺ തുല്യതാ റിപ്പോർട്ട് പുറത്തിറക്കിയ വയനാട്ടിൽ നിന്നും വരുന്ന കണക്കുകൾ വാഹനങ്ങളടക്കം ഊർജ മേഖല വയനാടിനെ എങ്ങിനെ തകർക്കുന്നു എന്നാണ്.  വയനാട്  ജില്ല ഒരു വർഷം പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് 20,46,257.14 ടൺ കാർബൺ തുല്യമാണെന്ന് കാർബൺ തുല്യത വയനാട് റിപ്പോർട്ട്‌. ഹരിതഗൃഹ വാതകങ്ങളുടെ പ്രതിശീർഷ ബഹിർഗമനം 2.5 ടൺ‍ കാർബണിനു തുല്യമാണെന്നും കണ്ടെത്തി.  ഊർജമേഖലയാണ് വയനാട്ടിൽ ഏറ്റവുമധികം ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത്. 16.50 ലക്ഷം ടൺ കാർബണിനു തുല്യമാണിത്. വൻകിട തീവ്ര- ബഹിർഗമന വ്യവസായങ്ങൾ വയനാട് ജില്ലയിൽ ഇല്ലാതിരുന്നിട്ടും ഇതാണ് അവസ്ഥയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

 രാജ്യത്ത് ആദ്യമായി ജില്ലാ പഞ്ചായത്ത്‌ തലത്തിൽ വയനാട് പുറത്തിറക്കിയ  കാർബൺ തുല്യത റിപ്പോർട്ടിലാണിക്കാര്യങ്ങൾ ഉള്ളത്.   ജില്ലാ പഞ്ചായത്ത് മീനങ്ങാടിയിൽ സംഘടിപ്പിച്ച ജാത്തിരെ ജൈവ വൈവിധ്യ കാർഷിക മേളയിലെ കാലാവസ്ഥ ഉച്ചകോടിയിലാണ് കാർബൺ ന്യൂട്രൽ വയനാട് റിപ്പോർട്ട് പുറത്തിറക്കിയത്. തണലിന്റെ സാങ്കേതിക സഹായത്തോടെ ജില്ലാ പഞ്ചായത്ത്‌ പുറത്തിറക്കിയ റിപ്പോർട്ടിൽ 2021-22 കാലയളവിലെ ജില്ലയിലെ ഹരിതഗൃഹ വാതകങ്ങളുടെ മൂല്യനിർണയങ്ങളും നിർദേശങ്ങളുമാണുള്ളത്.  രാജ്യത്തിതാദ്യമായി വയനാടിനെ  കാർബൺ വിമുക്തമാക്കുന്നതിനായി കാർബൺ ന്യൂട്രാലിറ്റി പ്രോജക്ടിന് തുടക്കവുമായിട്ടുണ്ട്.

വയനാട് പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളിൽ 80.7 ശതമാനവും ഊർജമേഖലയിൽ നിന്നാണെന്നും, ഇത് പരിസ്ഥിതി സൗഹൃദമായ വയനാടിന് ഇത് ഭാവിയിൽ ഏറെ ദോഷം ചെയ്യുമെന്നാണ് വിശകലനം. വാഹനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയാണ് ഇങ്ങനെ ഏറ്റവും കൂടുതൽ കാർബൺ പുറംതള്ളുന്നത്.  2.14 ലക്ഷം ടൺ തത്തുല്യ കാർബണാണു ഇങ്ങനെ പുറംന്തള്ളുന്നത്. ഹരിതഗൃഹ വാതകങ്ങൾ പുറംന്തള്ളുന്നതിൽ 10.5 % കൃഷി, വനം, മറ്റു ഭൂവിനിയോഗങ്ങളിലൂടെയാണ്. മാലിന്യമേഖലയിൽ 1,80,416.44 ടൺ തത്തുല്യ കാർബൺ ആണു പുറംന്തള്ളുന്നത്.


വയനാട് സ്വാംശീകരിക്കുന്ന കാർബണിന്റെ  മൊത്തം അളവ് 6,50,00 ടൺ ആണെന്നും കണ്ടെത്തി.3 പ്രധാന മേഖലകളായി തിരിച്ചായിരുന്നു പഠനം ഊർജം, കൃഷി, വനം, മറ്റ് ഭൂവിനിയോഗം (AFOLU), മാലിന്യം എന്നിങ്ങനെ 3 മേഖലകളായി തിരിച്ചാണു പഠനം നടത്തിയത്. എന്നാൽ, വൻകിട തീവ്ര- ബഹിർഗമന വ്യവസായങ്ങൾ വയനാട് ജില്ലയിൽ ഇല്ലാത്തതിനാൽ ആ മേഖലയെ റിപ്പോർട്ടിൽ പരിഗണിച്ചിട്ടില്ല.

  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബെംഗളൂരുവിലെ സെന്റർ ഫോർ സസ്റ്റൈനബിൾ ഇക്കോളജി റിട്ട. പ്രഫ. ഡോ. എൻ.എച്ച്. രവീന്ദ്രൻ റിപ്പോർട്ട്‌ പ്രകാശനം ചെയ്തു.  

The first carbon neutrality report released in the country, highlighting how Vayanaad’s vehicular and industrial sectors are tackling carbon emissions. The report emphasizes the significant contribution of renewable energy sources in Vayanaad’s journey towards carbon neutrality.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version