കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിലെ ടിവി, സ്ട്രീമിംഗ് മീഡിയ ആസ്തികളുടെ ലയനം പ്രഖ്യാപിച്ച് റിലയൻസും ഡിസ്നിയും. ഇരുവരും ഒന്നിക്കുന്നതോടെ റിലയൻസിന്റെ ഉപഭോക്താക്കൾക്ക് ഡിസ്നി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളും കാണാൻ സാധിക്കും. ലയനത്തോടെ ഇരുകമ്പനികളുടെയും 120 ടിവി ചാനലുകളും 2 സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകളും ഒരുമിക്കും.

റിലയൻസ് ജിയോയുടെ ഉപഭോക്താക്കൾക്ക് ടെലിവിഷനിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ ജിയോ സിനിമ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവയും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും.
റിലയൻസും ഡിസ്നയും ഒന്നിക്കുന്ന 8.5 ബില്യൺ ഡോളറിന്റെ പുതിയ കമ്പനി നയിക്കുന്നത് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ്. ഡിസ്നി എക്സിക്യൂട്ടീവ് ഉദയ് ശങ്കർ കമ്പനിയുടെ വൈസ് ചെയർമാനാകുമെന്നാണ് വിവരം. വിദേശത്തും ഇന്ത്യയിലുമായി സ്പോർട്സ്, ടിവി ഷോകളും സംപ്രേക്ഷണം ചെയ്യും.

പുതിയ കമ്പനിക്ക് ഇന്ത്യയിലാകെ 750 മില്യൺ ഉപഭോക്താക്കൾ ഉണ്ടായിരിക്കും. സോണി, സീ എന്റർടെയ്ൻമെന്റ്, ആമസോൺ പ്രൈം വീഡിയോസ്, നെറ്റ്‌ഫ്ലിക്സ് എന്നിവരോടുള്ള മത്സരം കടുപ്പിക്കാൻ ഇതുവഴി റിലയൻസിന് സാധിക്കും. വിയാകോം18, സ്റ്റാർ ഇന്ത്യ ആയിരിക്കും സ്പോർട്സ് ഉള്ളടക്കം നൽകുക.

The groundbreaking merger between Reliance Industries and Walt Disney in India’s entertainment industry, promising a diverse range of shows and sports content for viewers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version