ഒറ്റ മാസം, 4 സൂപ്പർ ഹിറ്റുകൾ… മലയാള സിനിമയുടെ പ്രേമിക്കുടു ആയിരിക്കുകയാണ് 2024 ഫെബ്രുവരി. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരേ സമയം ഇറങ്ങിയ നാല് സിനിമകൾ ഒരുമിച്ച് കേരളത്തിലെ തിയേറ്ററുകളെ ആവേശത്തിലാക്കിയത്. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സിനിമകളെ വരവേറ്റ കാലം മലയാള സിനിമയ്ക്ക് അധികം ഉണ്ടായിട്ടില്ല.

പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തൂ, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്… മലയാള സിനിമയോട് മലയാളികൾ അടക്കമുള്ള പ്രേക്ഷകരുടെ പ്രേമം തിരിച്ചു പിടിച്ച സിനിമകൾ. മാസ് എന്ന ലേബൽ ഇല്ലാതെ വന്നിട്ടും, സൂപ്പർ താരങ്ങളുടെ കണ്ണഞ്ചിപ്പിക്കും ഡയലോഗുകളും ആക്ഷനുകളും ഇല്ലാതിരുന്നിട്ടും ഇപ്പോഴും തിയേറ്ററിൽ ഓട്ടം തുടരുകയാണ് ഈ സിനിമകൾ.
വലിയ ഹൈപ്പില്ലാതെ സാധാരണ പോലെ വന്ന ഈ സിനിമകളുടെ ആകെ കളക്ഷൻ ഫെബ്രുവരിയിൽ 200 കോടി കടന്നു.

തിയേറ്ററിൽ യുവതാരങ്ങൾ തകർത്താടിയപ്പോൾ മെഗാസ്റ്റാർ പരിവേഷം അഴിച്ചുവെച്ചുള്ള മമ്മൂട്ടിയുടെ പ്രകടനത്തിൽ തിയേറ്റർ ഒരിക്കൽ കൂടി സ്തംഭിച്ചു. കേരളവും കടന്ന് വിദേശ തിയേറ്ററുകളിലും ഈ സിനിമകൾ കളക്ഷൻ വാരുന്നത് തുടരുകയാണ്. കേരളത്തിലെന്ന പോലെ അന്യഭാഷാ സിനിമാ പ്രേമികളും ഈ നാല് സിനിമകളും ഏറ്റെടുത്തതോടെ കോവിഡാനന്തര ഇന്ത്യൻ സിനിമയുടെ പവർ എൻജിൻ ആയിരിക്കുകയാണ് മലയാള സിനിമ. വ്യത്യസ്ത ഴേനറുകളിൽ കാതലുള്ള കഥകൾ പറഞ്ഞ ഈ സിനിമകൾ ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല എന്നത് മലയാള സിനിമയ്ക്ക് സന്തോഷം നൽകുന്ന കാര്യമാണ്.

കോവിഡ് വ്യാപനത്തിന് ശേഷം മലയാള സിനിമകളുടെ കുത്തൊഴുക്ക് ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകരെ തിയേറ്ററിലേക്ക് തള്ളി കയറ്റുന്ന കാര്യത്തിൽ പക്ഷേ ഭൂരിപക്ഷം സിനിമകളും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം 220ഓളം സിനിമകൾ തിയേറ്ററിൽ എത്തിയതിൽ ജൂഡ് ആന്റണി ജോസഫിന്റെ 2018, റോബി വർഗീസിന്റെ കണ്ണൂർ സ്ക്വാഡ്, നഹാസ് ഹിദായത്തിന്റെ ആർഡിഎക്സ്, ജിത്തു മാധവന്റെ രോമാഞ്ചം എന്നീ നാല് സിനിമകൾ മാത്രമാണ് സൂപ്പർ ഹിറ്റായത്. 2024ൽ എത്തിയപ്പോൾ ഒറ്റ മാസം കൊണ്ട് 4 സിനിമകൾ ഒരുമിച്ച് സൂപ്പർ ഹിറ്റ് ചാർട്ടിൽ ഇടം കണ്ടെത്തിയിരിക്കുകയാണ്.
പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തൂ, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, ഒരേ മാസത്തിൽ ഇറങ്ങിയതാണെങ്കിലും ഒരു സാമ്യതയും ഇല്ലാത്തതാണ് നാല് സിനിമകളും. വ്യത്യസ്ത കഥയും പശ്ചാത്തലവുമായി വന്ന നാല് ഴേനറുകൾ, മിക്കതും പരീക്ഷണ ചിത്രങ്ങളും. ഫെബ്രുവരി 9ന് റിലീസ് ചെയ്ത പ്രേമല, അന്വേഷിപ്പിൻ കണ്ടെത്തൂ എന്നീ സിനിമകളിൽ ന്യൂജെൻ പ്രണയം, കുറ്റാന്വേഷണം എന്നിങ്ങനെ പതിവ് എലമെന്റുകൾ ഉണ്ടായിരുന്നെങ്കിലും മേക്കിങ്ങിലെ പരീക്ഷണം പ്രേക്ഷകർ ഇരുക്കൈയും നീട്ടിയാണ് സ്വീകരിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് മൂവിയായി ഫെബ്രുവരി 15ന് റിലീസ് ചെയ്ത ഭ്രമയുഗം മലയാളത്തിന് മറ്റൊരു ഴേനർ തുറന്നു കൊടുത്ത പരീക്ഷണ ചിത്രമാണ്. ഈ ചിത്രങ്ങളുടെ കുതിപ്പിനിടയിൽ തിയേറ്ററിൽ എത്തിയ മഞ്ഞുമ്മൽ ബോയ്സ് പാട്ടും പാടിയാണ് കുതിപ്പിനൊപ്പമെത്തിയത്.


തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളുടെ വിജയം പ്രേമലുവിലൂടെ ആവർത്തിക്കാൻ  പ്രേമലുവിലൂടെ ഗിരീഷ് എഡിക്ക് സാധിച്ചു. നസ്‌ലിനും മമിത ബൈജുവും യുവ പ്രേക്ഷകരെ മാത്രമല്ല, കുടുംബ പ്രേക്ഷകരെയും കൈയിലെടുത്തു.
കൊടൈക്കനാലിലെ ഗുണ കേവ്സിൽ 2006ൽ യാത്ര ചെയ്ത അപകടത്തിൽപ്പെട്ട സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സിന് കേരളത്തിലും തമിഴ്നാട്ടിലും ഒരു പോലെ പ്രേക്ഷകരെ സമ്പാദിച്ചു.

ഈ നാല് ചിത്രങ്ങൾ വരാനിരിക്കുന്ന തരംഗത്തിന്റെ തുടക്കം മാത്രമാണ്. പൃഥ്വിരാജ് നായികനായി എത്തുന്ന ആടുജീവിതം, വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം, മോഹൻലാലിന്റെ ബറോസ്, ഫഹദ് എത്തുന്ന ആവേശം, നിവിൻ പോളിയുടെ മലയാളി ഫ്രം ഇന്ത്യ തുടങ്ങി തിയേറ്റർ റിലീസിന് തയ്യാറായി നിൽക്കുന്ന ചിത്രങ്ങൾ നിരവധിയാണ്.

The success of Malayalam cinema in February 2024 with four super hit films that captivated audiences across Kerala and beyond, marking a resurgence in the industry post-Covid.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version