ബംഗളൂരുവിൽ 5,000 കോടി രൂപയുടെ ടൗൺഷിപ്പ് നിർമിക്കാൻ ഗോദ്റേജ്. നോർത്ത് ബെംഗളൂരുവിലാണ് ഗോദ്റേജിന്റെ സ്വപ്ന പദ്ധതി വരാൻ പോകുന്നത്.
നോർത്ത് ബംഗളൂരുവിൽ 65 ഏക്കറിലാണ് ഗോദ്റേജ് ടൗൺഷിപ്പ് പണിയാൻ പോകുന്നത്. 5.6 മില്യൺ ചതുരശ്ര അടിയിലായിരിക്കും ടൗൺഷിപ്പിന്റെ നിർമാണം.
2014ലാണ് പദ്ധതി ആലോചിച്ച് തുടങ്ങിയത്. പക്ഷേ, പല കാരണങ്ങൾ കൊണ്ട് നീണ്ടു പോകുകയായിരുന്നു. പദ്ധതിയുടെ ആദ്യ ഘട്ടം 2025 സാമ്പത്തിക വർഷത്തിൽ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോദ്റേജ്. റെഗുലേറ്ററി ഫയലിംഗിൽ ആണ് ഗോദ്റേജ് ഇക്കാര്യം പറഞ്ഞത്.
പ്രീമിയം റസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടായിരിക്കും ഗോദ്റേജ് ടൗൺഷിപ്പ് നിർമിക്കുക.
കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, വരാനിരിക്കുന്ന മെട്രോ സ്റ്റേഷൻ, സ്പെഷ്യൽ ഇക്കണോമിക് സോൺ എന്നിവയെല്ലാം കണക്കിലെടുത്താണ് നോർത്ത് ബംഗളൂരുവിൽ ടൗൺഷിപ്പ് നിർമിക്കുന്നത്.