അഹമ്മദാബാദ്- മുംബൈ നഗരങ്ങളെ ബന്ധിപ്പിച്ച് നിർമിക്കുന്ന രാജ്യത്തിന്റെ ആദ്യത്തെ ഹൈ-സ്പീഡ് ബുള്ളറ്റ് ട്രെയിനിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് വേഗം കൂടുന്നു. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ പറ്റുന്ന ബുള്ളറ്റ് ട്രെയിൻ ആണ് വരാൻ പോകുന്നത്. രാജ്യത്തിന്റെ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി 25,000 കോടി രൂപയാണ് 2024-25 ഇടക്കാല ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഈയടുത്ത കാലത്ത് ഏതെങ്കിലും ഒരു പദ്ധതിക്കായി വകയിരുത്തുന്ന ഏറ്റവും ഉയർന്ന തുകയാണിത്.


അഹമ്മദാബാദിലെ ഗാന്ധി ആശ്രമം സ്റ്റേഷനെയും മുംബൈ ബാന്ദ്ര-കുർള കോംപ്ലക്സ് സ്റ്റേഷനെയും ബന്ധിപ്പിച്ച് കൊണ്ടാണ് ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുക. 2026-27ൽ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
18,600 കോടി രൂപയായിരുന്നു 2024ൽ പദ്ധതിക്കായി വകയിരുത്തിയത്. പ്രതീക്ഷിച്ചതിനേക്കാൾ നിർമാണ ചെലവ് 35% ആണ് വർധിച്ചത്. 2023ലാണ് പദ്ധതിക്കായി റെയിൽവേ മന്ത്രാലയത്തിന്റെ കീഴിൽ നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് രൂപവത്കരിക്കുന്നത്.

ഇതിന്റെ ഓഹരിയുടെ 50% ഉടമസ്ഥാവകാശം റെയിൽവേ മന്ത്രാലയത്തിനായിരിക്കും. ബാക്കി ഓഹരിയുടെ ഉടമസ്ഥാവകാശം ഗുജറാത്ത് സർക്കാരിനും മഹാരാഷ്ട്ര സർക്കാരിനും വീതിച്ചു നൽകും. 2017ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് മുംബൈ-മഹാരാഷ്ട്ര ഹൈ-സ്പീഡ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തറക്കല്ലിടുന്നത്.
തുടക്കത്തിൽ 1.08 ലക്ഷം കോടി രൂപയായിരുന്നു പദ്ധതി പൂർത്തിയാക്കാൻ പ്രതീക്ഷിച്ച തുക. 508 കിലോമീറ്റർ ഹൈ സ്പീഡ് റെയിൽ കോറിഡോറാണ് ഇതിനായി നിർമിക്കുന്നത്. ഇതിൽ 350 കിലോമീറ്റർ ഗുജറാത്തിൽ കൂടിയും 156 കിലോമീറ്റർ മഹാരാഷ്ട്രയിൽ കൂടിയുമാണ് നിർമിച്ചിരിക്കുന്നത്. 

The progress, challenges, and controversies surrounding India’s ambitious bullet train project, the Mumbai-Ahmedabad High-Speed Rail (MAHSR), highlighting its impact on the environment, economy, and urban landscape.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version