പുതിയ 10 വന്ദേഭാരത് ട്രെയിനുകൾ വരുന്നൂ

ഇന്ത്യൻ റെയിൽവേയുടെ പുതിയ 10 വന്ദേഭാരത് ട്രെയിനുകൾ അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകളുടെ ആകെ എണ്ണം 51 ആയി. 45 റൂട്ടുകളിലാണ് വന്ദേഭാരത് ട്രെയിനുകൾ ഓടുന്നത്.

നിലവിൽ 41 വന്ദേഭാരത് ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേയുടെ കീഴിൽ സർവീസ് നടത്തുന്നത്. കാസർഗോഡ്-തിരുവനന്തപുരം, ഡൽഹി-കത്ര, മുംബൈ-അഹമ്മദാബാദ്, ഡൽഹി-വാരണാസി, മൈസൂരു-ചെന്നൈ, വിശാഖപട്ടണം-സെക്കന്തരാബാദ് തുടങ്ങിയ റൂട്ടുകൾക്ക് 2 വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചു.
‍ജാർഖണ്ഡിന് മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ ആണ് ലഭിക്കുക. പുതിയ വന്ദേ ഭാരത് ട്രെയിൻ റാ‍ഞ്ചി-വാരണാസി റൂട്ടിലായിരിക്കും സർവീസ് നടത്തുക. ഏറ്റവും കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നത് ഡൽഹിയിലാണ്.

10 വന്ദേ ഭാരത് ട്രെയിനുകളാണ് ഡൽഹിയിൽ മാത്രം സർവീസ് നടത്തുന്നത്. അമ്പ് അൻഡൗറ, അമൃത്സർ, അയോധ്യ, ഭോപ്പാൽ, ഡെറാഡൂൺ, ഖജുരാഹോ തുടങ്ങിയ റൂട്ടുകളിലേക്കായിരിക്കും പുതിയ വന്ദേഭാരത് സർവീസ് നടത്തുക. മുംബൈയിൽ 6 വന്ദേ ഭാരത് ട്രെയിനുകളും ചെന്നൈയിൽ  വന്ദേഭാരത് ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്.
പുതിയ സർവീസുകൾ ആരംഭിക്കുന്നതിനൊപ്പം പഴയ റൂട്ടുകളിൽ സർവീസ് നീട്ടുകയും ചെയ്യുന്നുണ്ട്. തിരുവനന്തപുരം-കാസർഗോഡ് വന്ദേ ഭാരത് സർവീസ് ബംഗളൂരു വരെ നീട്ടിയിട്ടുണ്ട്. അഹമ്മദാബാദ് ജാം നഗർ സർവീസ് ദ്വാരക വരെയും ഗോരഖ്പൂർ-ലഖ്നൗ സർവീസ് പ്രയാഗ്‌രാജ് വരെയും അജ്മീർ-ഡൽഹി സർവീസ് ചണ്ഡീഘട്ട് വരെയും സർവീസ് നീട്ടിയിട്ടുണ്ട്. 

The latest updates on India’s railways, including the inauguration of 10 new Vande Bharat Express trains by Prime Minister Narendra Modi in Ahmedabad. Get insights into the expansion of train services across the country, highlighting key routes and service enhancements.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version