ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസിയുടെ ചുമതല ഏറ്റെടുത്തശേഷം നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ വിജയം കണ്ടു തുടങ്ങി. നഷ്ടത്തിൽ നിന്നും പല വിധം ശ്രമിച്ചിട്ടും കാരകേറാനാകാത്ത വിധം തകർന്നു പോയ കോർപറേഷന് പ്രത്യാശ നല്കുന്നതാണീ പരിഷ്‌കാരങ്ങൾ.

ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെ നിലവിലെ ലോക്കൽ, ഓർഡിനറി  ഷെഡ്യൂളുകൾ പുനക്രമീകരിച്ച് റൂട്ട് വിന്യാസം വിജയകരമായി നടപ്പിലാക്കുവാൻ സാധിച്ചതാണ് ലാഭം കണ്ടു തുടങ്ങിയത്.

ഓര്‍ഡിനറി സര്‍വീസുകളില്‍ റൂട്ട് റാഷണലൈസേഷന്‍ നടപ്പിലാക്കിയതോടെ ഒരു ദിവസം 52,456  കിലോമീറ്റർ അനാവശ്യ യാത്രാ ദൈർഖ്യം  ഒഴിവാക്കി . ഇത്തരത്തിൽ പ്രതിദിനം 13,101 ലിറ്റര്‍ ഡീസല്‍ ഉപഭോഗം കുറയ്ക്കുന്നതുവഴി 12,51,392 രൂപ ഡീസല്‍ തുകയിനത്തില്‍ ലാഭിച്ചു. 2,09,825 രൂപ മെയിന്റനന്‍സ് തുകയിനത്തില്‍ ലാഭം നേടി.
കിലോമീറ്ററിന് നാലു രൂപ സ്‌പെയര്‍പാര്‍ട്‌സ് കോസ്റ്റ് ഉള്‍പ്പെടെ ഒരു ദിവസത്തെ ലാഭം 14,61,217 രൂപയാണ്.

ഇത്തരത്തില്‍ കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളില്‍ യാത്രക്കാർക്ക് പ്രയോജനകരമായ രീതിയിൽ  നടപ്പിലാക്കിയതിലൂടെ ഒരു മാസം ലഭിക്കാന്‍ കഴിയുന്നത് 4,38,36,500 രൂപയാണ്.

മാറി വന്ന മാനേജ്മെന്റുകൾ പല തവണ ശ്രമിച്ചിട്ടും സാധിക്കാത്ത സർവീസ് ഓപ്പറേഷൻ രീതികളാണ് കെ ബി ഗണേഷ് കുമാർ മന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം നടപ്പാക്കിത്തുടങ്ങിയത്.

   ഓർഡിനറി സർവീസുകളില്‍ നടപ്പിലാക്കി വൻ വിജയമായ ഈ പദ്ധതി സൂപ്പർ ഫാസ്റ്റ് മുതല്‍ മുകളിലോട്ടുള്ള ദീർഘദൂര സർവീസുകളില്‍ക്കൂടി സമയബന്ധിതമായി തന്നെ പ്രാവർത്തികമാക്കും.  അതിലൂടെ കെഎസ്‌ആർടിസിയുടെ വരുമാനത്തിന്റെ നട്ടെല്ലായ സർവീസ് ഓപ്പറേഷനിലെ ഭീമമായ നഷ്ടം ഒഴിവാക്കുവാനായി സാധിക്കും.   

Under the leadership of Transport Minister KB Ganesh Kumar, KSRTC’s reforms are yielding success, offering hope to the previously struggling corporation. Route rationalization and cooperation from employees have led to significant savings and improved efficiency.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version