കൂടുതൽ മേഖലകളിൽ സർവീസ് വ്യാപിപ്പിച്ച് കൊച്ചി വാട്ടർ മെട്രോ. സൗത്ത് ചിറ്റൂർ, ഏലൂർ, ചേരനെല്ലൂർ, നോർത്ത് മുളവുകാട് എന്നിങ്ങനെ നാല് ടെർമിനലുകളിലാണ് പുതുതായി സർവീസുകൾ ആരംഭിക്കുന്നത്. പുതിയ നാലു ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും. ‍

ഇതോടെ ടെർമിനലുകളുടെ എണ്ണം നാലായും റൂട്ടുകളുടെ എണ്ണം അഞ്ചായും വർധിക്കും. ആദ്യത്തെ റൂട്ട് ബോൾഗാട്ടി വഴി ഹൈക്കോടതി മുതൽ നോർത്ത് മുളവുകാട് വരെയും രണ്ടാമത്തെ റൂട്ട് ഏലൂർ വഴി സൗത്ത് ചിറ്റൂർ മുതൽ ചേരനെല്ലൂർ വഴിയുമാണ് തീരുമാനിച്ചിരിക്കുന്നത്. ഫോർട്ട് കൊച്ചിയിലേക്ക് റൂട്ട് നീട്ടാൻ ഉദ്ദേശിക്കുന്നതായി മന്ത്രി പി. രാജീവ് പറഞ്ഞു.

നിലവിൽ ഹൈക്കോടതി ജംങ്ഷൻ-ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്.
സർവീസ് ആരംഭിച്ച് 10 മാസം പിന്നിച്ചപ്പോൾ 3 റൂട്ടുകളിൽ പതിനേഴര ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. കൊച്ചി വാട്ടർ മെട്രോ പദ്ധതി പൂർത്തിയാകുമ്പോൾ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും.

Kochi Water Metro services to new areas and terminals, increasing accessibility and connectivity for commuters.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version