ഇലക്ട്രിക് ഓട്ടോയുമായി ഒല

ഇന്ത്യൻ റോഡുകളിൽ ഇലക്ട്രിക് ഓട്ടോ റിക്ഷകൾ അവതരിപ്പിക്കാൻ ഒല ഇലക്‌ട്രിക് (Ola Electric). രാഹി (Raahi) എന്ന പേരിലായിരിക്കും ഒല ഇലക്‌ട്രിക് ഓട്ടോറിക്ഷകൾ മാർക്കറ്റിൽ അവതരിപ്പിക്കാൻ പോകുന്നത് എന്നാണ് വിവരം. ഈ മാസം അവസാനം തന്നെ ഒലയുടെ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിപണിയിലെത്തും.

രാഹിയിലൂടെ വാണിജ്യ അടിസ്ഥാനത്തിലുള്ള വാഹന നിർമാണത്തിലേക്ക് കടക്കുകയാണ് ഒലയുടെ ലക്ഷ്യം. രാഹി വരുന്നതോടെ മഹീന്ദ്രയുടെ ട്രയോയ്ക്കും (Mahindra Treo), പിയാഗോയുടെ അപ് ഇ-സിറ്റി (Piaggio Ape e-city), ബജാജിന്റെ ആർഇ (Bajaj RE) എന്നിവയോടായിരിക്കും ഒലയ്ക്ക് മത്സരിക്കേണ്ടി വരിക.
വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് ഒല രാഹി വികസിപ്പിച്ചത്.
ബജാജ്, മഹീന്ദ്ര, പിയാഗോ തുടങ്ങിയ കമ്പനികൾ 2-3.5 ലക്ഷം രൂപയാണ് തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്. രാഹിയുടെ വിലയും മറ്റ് വിവരങ്ങളും ഒല പങ്കുവെച്ചിട്ടില്ല. രാജ്യത്ത് ഇലക്ട്രിക് ഓട്ടോറിക്ഷ മാർക്കറ്റ് നേടുന്ന വളർച്ചയാണ് ഒലയെയും ഇതിലേക്ക് ആകർഷിച്ചത്. 2022നെ അപേക്ഷിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷയുടെ വിൽപ്പനയിൽ കഴിഞ്ഞ വർഷം 66% വളർച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 5.8 ലക്ഷം യൂണിറ്റ് ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് രാജ്യത്ത് ആകമാനം വിറ്റുപോയത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version