കൊച്ചി മേക്കർ വില്ലേജിൽ നിന്ന് കേരളത്തിന്റെ കാർഷിക മേഖലയെ തന്നെ മാറ്റിമറിക്കുകയാണ് അഗ്രിടെക് സ്റ്റാർട്ടപ്പായ ഫ്യൂസിലേ‍ജ് ഇന്നൊവേഷൻ. ആധുനിക സാങ്കേതിക വിദ്യയും ‍ഡിജിറ്റൽ സൊല്യൂഷനും സംയോജിപ്പിച്ചാണ് ഈ നേട്ടത്തിലേക്ക് ഫ്യൂസിലേജ് എത്തിച്ചേർന്നത്. ഫ്യൂസിലേജിന്റെ കുതിപ്പിന് ഊർജമാകുകയാണ് ദേവിക ചന്ദ്രശേഖരൻ.

ഇന്നൊവേഷൻ, സുസ്ഥിരത എന്നിവയോടുള്ള അഭിനിവേശം കൂടിയാണ് ഫ്യൂസിലേജ് ഇന്നൊവേഷന് തുടക്കമിടാൻ ദേവികയ്ക്ക് പ്രേരണയായത്. ഫ്യൂസിലേജിന്റെ കോഫൗണ്ടറാണ് ദേവിക.
സുസ്ഥിര ഭാവിക്ക് വേണ്ടി കാർഷിക മേഖലയെ മാറ്റുകയാണ് ഫ്യൂസിലേജ്. യുഎവി/ഡ്രോണുകൾ ഉപയോഗിച്ചാണ് ഇത് ഫ്യൂസിലേജ് സാധ്യമാക്കുന്നത്. വിളകളുടെ പരിപാലനത്തിനും വളവും മറ്റും എത്തിച്ചു നൽകുന്നതിനും ഡ്രോണുകൾ ഉപയോഗിച്ച് തുടങ്ങിയത് കാർഷിക മേഖലയിൽ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്.

2020ലാണ് സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ടപ്പ് മിഷന് കീഴിൽ ഫ്യൂസിലേജ് ആരംഭിക്കുന്നത്. ഇന്ന് കേരളത്തിലെ ടോപ്പ് 23 സ്റ്റാർട്ടപ്പുകളുടെ കൂട്ടത്തിൽ ഫ്യൂസിലേജിന്റെ പേരും ചേർക്കപ്പെട്ടതിന് പിന്നിൽ ദേവികയുടെ പരിശ്രമവും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും കൂടെയുണ്ട്.
മേഖലയിലെ പരിജ്ഞാനം ബുദ്ധ ഫെല്ലോഷിപ്പ്, എഎഫ്ഐ ഫെല്ലോഷിപ്പ് തുടങ്ങിയ ഫെല്ലോഷിപ്പ് എന്നിവ നേടാൻ ദേവികയ്ക്ക് കൂട്ടായി. ഇലക്ട്രിക്കൽ എൻജിനിയർ കൂടിയാണ് ദേവിക. 

Devika Chandrasekharan, a dynamic social entrepreneur, is driving innovation in agriculture with Fuselage Innovations. Learn about her vision for sustainable farming practices and the innovative solutions provided by the Agri-Tech startup.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version