2024 പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ക്യാംപയിൻ നയിക്കാൻ രണ്ട് അഡ്വർട്ടൈസിംഗ് ഏജൻസികളെ ബിജെപി കണ്ടെത്തി. അമേരിക്ക ആസ്ഥാനമായ McCann Worldgroup എന്ന കമ്പനിയും Scarecrow M&C Saatchi എന്ന പരസ്യക്കമ്പനിയുമാകും 2024 ബാലറ്റ് യുദ്ധത്തിൽ പാർട്ടിയുടെ പ്രചരണ തന്ത്രം തീരുമാനിക്കുക. ആദ്യഘട്ട വോട്ടെടുപ്പിന് കഷ്ടിച്ച് ഒരുമാസം മാത്രം ശേഷിക്കേയാണ് ബിജെപി അവരുടെ പരസ്യ-പ്രചാരണത്തിന് ക്രിയേറ്റീവ് ഏജൻസികളെ കണ്ടെത്തിയിരിക്കുന്നത്. ഒരുഡസനോളം പരസ്യ ഏജൻസികളാണ് ലോകത്തെ ഏറ്റവും വലിയ വോട്ടെടുപ്പ് പ്രക്രിയയിലെ ഏറ്റവും ഭീമമായ തുക ഇറക്കി പ്രചാരണത്തിന് തയ്യാറെടുക്കുന്ന പാർട്ടിയുടെ ക്രിയേറ്റീവ് ഏജൻസിയാകാൻ വേണ്ടി മത്സരരംഗത്ത് ഉണ്ടായിരുന്നത്.
Ogilvy, Efficacy തുടങ്ങിയ വമ്പൻ പരസ്യക്കമ്പനികളും ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഏജൻസിയാകാനുള്ള പിച്ചിൽ പങ്കെടുത്തിരുന്നു.

ദേശീയ തലത്തിൽ പ്രചാരണ തന്ത്രങ്ങൾ ഒരുക്കാനും അവ നടപ്പാക്കാനുമുള്ള പ്രവർത്തനങ്ങൾ പരസ്യക്കമ്പനികളെ തീരുമാനിച്ചതോടെ ഇനി ഊർജ്ജിതമാകും. അതേസമയം, മൂന്ന് നാല് സ്വതന്ത്ര ഏജൻസികളെ പ്രാദേശീകമായ പ്രചാരണ പ്രവർത്തനങ്ങൾക്കും കണ്ടെത്തും. ഡാറ്റാ ടെക് കമ്പനികളേും ‍ഡിജിറ്റൽ അഡ്വർട്ടൈസിംഗ് ഏജൻസികളേയും കണ്ടെത്തുമെന്നാണ് സൂചന. സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസർമാരെ ഉപയോഗിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങളും ഇനിയുള്ള ദിവസങ്ങളിൽ ശക്തമാക്കാനാണ് പാർട്ടിയുടെ തീരുമാനെമെന്ന് അറിയുന്നു.
BJP അവരുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഏറിയപങ്കും പാർട്ടിക്കകത്തുള്ള പ്രൊഫഷണലുകളെ ഉപയോഗിച്ചാണ് ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഒപ്പ് ഉൾപ്പെടെയുള്ള സന്ദേശം കോടിക്കണക്കിന് ആളുകൾക്ക് വാട്ട്സ്അപ് വഴി എത്തിയിരുന്നു. കേന്ദ്രസർക്കാർ പദ്ധതികൾ 140 കോടി ജനങ്ങൾക്ക് പ്രയോജനകരമായതിനെക്കുറിച്ചുള്ള സന്ദേശമാണ് വാട്ട്സ്ആപ് വഴി പ്രചരിച്ചത്.

അതേസമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് പരസ്യഏജൻസികളായി സെലക്റ്റ് ചെയ്യപ്പെട്ട വാർത്തയോട് പ്രതികരിക്കാൻ
McCann Worldgroup Asia Pacific ചെയർമാൻ പ്രസൂൺ ജോഷിയോ (Prasoon Joshi) Scarecrow M&C Saatchi മേധാവി മനീഷ് ഭട്ടോ (Manish
Bhatt) തയ്യാറായില്ല.

McCann World Group അവരുടെ ന്യൂഏജ് കമ്മ്യൂണിക്കേഷൻ കമ്പനിയായ T.A.G. എന്ന ഏജൻസിയെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് 2008-ലാണ്. കോർപ്പറേറ്റുകൾക്കും ഗവൺമെന്റിനും വേണ്ട സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ സൊല്യൂഷനുകൾ ഒരുക്കുന്ന ക്രിയേറ്റീവ് തിങ്ക് ടാങ്ക് പാർടണറായാണ്  T.A.G.-നെ McCann World Group അവതരിപ്പിക്കുന്നത്.  ഡിജിറ്റൽ, റീട്ടെയിൽ, ‍ഡിസൈൻ, വെബ്, ഗെയിംഡിസൈൻ, ബ്രാൻഡ് പ്ലാനിംഗ് തുടങ്ങി വൈവിദ്ധ്യമാർന്ന അഡ്വർട്ടൈസിംഗ് പോർട്ട്ഫോളിയോയിലാണ് McCann World Group സാനിധ്യമറിയിക്കുന്നത്.

കോൺഗ്രസ് നേരത്തെ തന്നെ DDB Mudra എന്ന ക്രിയേറ്റീവ് ഏജൻസിയെ തെരഞ്ഞെടുപ്പ് പ്രചരണ ക്യാംപയിൻ ഏൽപ്പിച്ചിരുന്നു. സെന്റർ ഫോർ മീഡിയ സ്റ്റഡീസ് റിപ്പോർട്ട് പ്രകാരം 2019-ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി ചിലവഴിച്ചത് 27,000 കോടി രൂപയായിരുന്നു. ഇതിനേക്കാൽ 40% വരെ അധിക തുക ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപി ചിലവിടുമെന്നാണ് സൂചന. 95 കോടി 50 ലക്ഷം വോട്ടർമാർ ഇക്കുറിയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. 

BJP’s strategic move to enlist McCann Worldgroup and Scarecrow M&C Saatchi for its 2024 general election campaign, with insights into the advertising landscape and the party’s plans to leverage digital platforms and influencers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version