ദീർഘ വർഷത്തെ കാത്തിരിപ്പിനൊടുവിൽ മംഗലാപുരം-രാമേശ്വരം പ്രതിവാര തീവണ്ടി ട്രാക്കിൽ ഓടി തുടങ്ങും. സർവീസ് തുടങ്ങുന്ന തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ശനിയാഴ്ചകളിൽ രാത്രി 7.30ന് മംഗലാപുരത്ത് നിന്ന് പുറപ്പിടുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ 11.45ന് രാമേശ്വരത്ത് എത്തുകയും ഉച്ചയ്ക്ക് രണ്ടിന് രാമേശ്വരത്ത് നിന്ന് തിരിച്ച് പുറപ്പിടുകയും ചെയ്യും. തിങ്കളാഴ്ച രാവിലെ 5.50ന് തിരിച്ച് മംഗലാപുരത്ത് എത്തും. 2015ൽ ശുപാർശ ചെയ്ത ട്രെയിനിന് കഴിഞ്ഞ ദിവസമാണ് റെയിൽവേ ബോർഡ് അനുമതി നൽകുന്നത്. പുതിയ ട്രെയിനിന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ഷോർണൂർ, പാലക്കാട്, പൊള്ളാച്ചി, പളനി, ദിണ്ടിഗൽ, മധുരൈ, രാമനാദപ്പുരം അടക്കം 12 സ്റ്റോപ്പുകളാണ് ഉള്ളത്. മലപ്പുറം ഒഴികെ കടന്ന് പോകുന്ന എല്ലാ ജില്ലകളിലും തന്നെ ട്രെയിനിന് സ്റ്റോപ്പുണ്ട്. 7 സ്ലീപ്പർ, 4 ജനറൽ കോച്ചുകൾ ഉൾപ്പടെ 22 കോച്ചുകളാണ് ഉള്ളത്.

മലപ്പുറത്ത് തിരൂർ, കുറ്റിപ്പുറം സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തണമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ മീറ്റിങ്ങിൽ എംപിമാർ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പാലക്കാട് റെയിൽവേ ഡിവിഷൻ സമർപ്പിച്ച ശുപാർശ റെയിൽവേ ബോർ‍ഡ് തള്ളി കളഞ്ഞു. തിരുനാവായ, തിരുമാന്ദാംകുന്ന്,

കാടാമ്പുഴ തുടങ്ങിയ തീർഥാടന കേന്ദ്രങ്ങൾ ഉള്ളതിനാൽ മലപ്പുറത്ത് നിന്ന് ധാരാളം തീർഥാടകർ രാമേശ്വരം, പളനി ഭാഗത്തേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പൊള്ളാച്ചിയിലേക്കും യാത്രക്കാർ ഉണ്ടാകും. ഇതിനാൽ തന്നെ മലപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം.  

The upcoming Mangalore-Rameswaram weekly train service and the demand for a stop at Malappuram, based on discussions in the Palakkad Railway Division meeting.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version