കഥകൾ പറഞ്ഞ് ഫലിപ്പിക്കാനുള്ള കഴിവ് എല്ലാവർക്കും കിട്ടി കൊള്ളണമെന്നില്ല. ബ്രാൻഡുകളുടെയും മൂവികളുടെയും ആളുകളുടെയും കഥ പറഞ്ഞ് ഫലിപ്പിക്കുക അത്രയും ബുദ്ധിമുട്ടുള്ള കാര്യവും. അവിടെയാണ് ഡോ. സംഗീത ജനചന്ദ്രൻ എന്ന പേര് പ്രസക്തമാകുന്നത്.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റോറീസ് സോഷ്യൽ (Stories Social) എന്ന മാർക്കറ്റിംഗ് കമ്പനിയിലൂടെ ബ്രാൻഡ്, സെലിബ്രിറ്റികൾ, മൂവി മാർക്കറ്റിംഗ് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് ഡോ. സംഗീത.
കേരളത്തിലെ വനിതകൾ അധികമാരും എത്തച്ചേരാത്ത കോർപ്പറേറ്റ് കമ്യൂണിക്കേഷനിൽ പരിചിത മുഖമാണ് ഡോ. സംഗീത.
മാർക്കറ്റിംഗ്, കമ്യൂണിക്കേഷനിൽ 15 വർഷം പ്രവർത്തി പരിചയമുള്ള സംഗീത 2020ലാണ് സ്റ്റോറീസ് സോഷ്യലിന് തുടക്കമിടുന്നത്. ബംഗളൂരു യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുമ്പോഴാണ് സംഗീത സിനിമാ മാർക്കറ്റിംഗിലേക്ക് എത്തുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഒടിയന്റെ മാർക്കറ്റിംഗിലൂടെയായിരുന്നു അത്. ‘ദ എവല്യൂഷൻ ഓഫ് കമ്യൂണിക്കേഷൻ ഇൻ ദ ഏയ്ജ് ഓഫ് സോഷ്യൽ മീഡിയ-എ കേസ് സ്റ്റഡ് ഓഫ് കേരള’ എന്ന വിഷയത്തിലാണ് പിഎച്ച്ഡി ചെയ്തത്. ഉയരെ, ആൺഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ് എന്നീ സിനിമകളുടെ മാർക്കറ്റിംഗ് ഡോ. സംഗീതയുടെ പേര് മേഖലയിൽ ഉറപ്പിക്കാൻ സഹായിച്ചു. വുമൺ ഇൻ കളക്ടീവിന്റെ കമ്യൂണിക്കേഷൻ ടീമിനെയും ഡോ. സംഗീത പ്രതിനിധീകരിക്കുന്നുണ്ട്.
സെലിബ്രിറ്റി കമ്യൂണിക്കേഷൻ, ബ്രാൻഡ് മാർക്കറ്റിംഗ്, ബ്രാൻഡ് കമ്യൂണിക്കേഷൻ എന്നിവയിലാണ് സ്റ്റോറീസ് സോഷ്യൽ പ്രവർത്തിക്കുന്നത്.

Dr. Sangeetha Janachandran, a seasoned entrepreneur, leads Stories Social, a prominent Marketing and Communication Agency in Kochi. With a rich background in Branding, Communication, and PR, she brings extensive expertise to the table, backed by a recent PhD focusing on the evolution of communication in the age of social media. Aside from her professional endeavors, Sangeetha is known for her advocacy for women empowerment within the film industry. Stories Social, founded in 2020, specializes in crafting compelling narratives for brands, movies, and individuals, setting itself apart through innovative strategies and a commitment to excellence.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version