ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയും ഓഹരി വിപണികളും കുതിച്ചുയരുകയാണ്, പക്ഷേ ഇന്ത്യൻ  സ്റ്റാർട്ടപ്പുകൾ ഫണ്ടിങ്ങിൽ വിപരീത ദിശയിലേക്കാണ് നീങ്ങുന്നത്.

ഫണ്ടിംഗ് മൂല്യം ഇടിഞ്ഞ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ

ഇന്ത്യൻ സാങ്കേതിക സംരംഭങ്ങളിൽ കോടിക്കണക്കിന് ഡോളർ പമ്പ് ചെയ്യാൻ ഒരു കാലത്ത് ആവേശം കാട്ടിയ വിദേശ നിക്ഷേപകർ ഇപ്പോൾ അത് മന്ദഗതിയിലാക്കിയിരിക്കുന്നു. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിന്നും പ്രതീക്ഷിച്ച റിസൾട്ട് ഉണ്ടാകാത്തതാണ് വിദേശ നിക്ഷേപങ്ങൾ കുറയുവാൻ കാരണം. ലഭിച്ച ഫണ്ടിംഗ് മറ്റു മാര്ഗങ്ങളിലേക്കു സ്റ്റാർട്ടപ്പുകൾ വഴിതിരിച്ചു വിട്ടതാണ് ഫണ്ടിംഗ് ഇടിയാനുള്ള കാരണം.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ, ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ ഏകദേശം 900 മില്യൺ ഡോളർ സമാഹരിച്ചു – 2023-ൽ വെറും 8 ബില്യൺ ഡോളർ എന്ന കഴിഞ്ഞ  ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിന് ശേഷമുള്ള നിക്ഷേപ കണക്കാണിത്. കഴിഞ്ഞ വർഷം ഇന്ത്യയിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിലെ നിക്ഷേപം ആറ് വർഷത്തെ ഏറ്റവും താഴ്ന്ന തുകയായ 800 കോടി ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. രാജ്യത്തെ പ്രധാന സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വിപണി മൂല്യം രണ്ട് വർഷത്തിനിടെ കുത്തനെ ഇടിഞ്ഞു.

ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭങ്ങളിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കുത്തനെ കുറയുന്നു എന്നിത് സൂചിപ്പിക്കുന്നു.രണ്ട് വർഷം മുൻപ് വരെ വിദേശ വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടുകളുടെയും ഹെഡ്‌ജ് ഫണ്ടുകളുടെയും മനം കവർന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾ പലതും ഇപ്പോൾ ആവശ്യത്തിന് പണം കണ്ടെത്താനാകാതെ വലയുകയാണ്.

ഇന്ത്യൻ സംരംഭങ്ങളിൽ നിക്ഷേപം നടത്തിയ നിരവധി മുൻനിര ധനസ്ഥാപനങ്ങൾക്ക് കൈപൊള്ളിയതാണ് ഇപ്പോഴത്തെ മാന്ദ്യത്തിന് കാരണമെന്ന് ഐ.ടി മേഖലയിലുള്ളവർ പറയുന്നു.

ബൈജൂസ്, പേടിഎം, ഒല കാബ്സ് തുടങ്ങിയ ഏറെ ആവേശം സൃഷ്ടിച്ച സംരംഭങ്ങളിൽ മുതൽമുടക്കിയ വൻകിട ധനസ്ഥാപനങ്ങൾക്ക് നിക്ഷേപം പൂർണമായും നഷ്ടപ്പെട്ട സ്ഥിതിയിലാണ്.

ബിസിനസ് വികസനത്തിനായി നേടിയ തുക മറ്റാവശ്യങ്ങൾക്ക് വക മാറ്റിയതാണ് പല സ്റ്റാർട്ടപ്പുകൾക്കും വിനയായത്. മികച്ച ബിസിനസ് മോഡലുണ്ടായിട്ടും വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പുതുതലമുറ കമ്പനികൾക്ക് കഴിഞ്ഞില്ല.

2021-ൽ നേടിയ 36 ബില്യൺ ഡോളറിൽ നിന്നോ 2022ൽ 24 ബില്യൺ ഡോളറിൽ നിന്നോ ഇത് വളരെ അകലെയാണ്. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ വിദേശ നിക്ഷേപം
 2021 -3,600 കോടി ഡോളർ
2022 -2,400 കോടി ഡോളർ
2023 -800 കോടി ഡോളർ എന്നിങ്ങനെ വൻതോതിൽ കുറഞ്ഞു വരുന്നു.

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ടിംഗിൽ കഴിഞ്ഞ വർഷം മൂന്നിൽ രണ്ട് ഇടിവ്  സംഭവിച്ചപ്പോൾ യുഎസ് സ്റ്റാർട്ടപ്പുകൾക്കുണ്ടായ 36% ഫണ്ടിംഗ് ഇടിവും ചൈനീസ് സ്റ്റാർട്ടപ്പുകളുടെ 42% ഇടിവും ഈ പ്രതിഭാസം ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നില്ല എന്നതിന്റെ സൂചനയാണ്.

 രാജ്യത്തെ പ്രധാന സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വിപണി മൂല്യം രണ്ട് വർഷത്തിനിടെ കുത്തനെ ഇടിഞ്ഞു. 2022ൽ 2200 കോടി ഡോളറിന്റെ വിപണി മൂല്യമുണ്ടായിരുന്ന വിദ്യാഭ്യാസ ടെക്ക് കമ്പനിയായ ബൈജൂസിന്റെ നിലവിലെ വിപണി മൂല്യം 20 കോടി ഡോളർ മാത്രമാണ്.

പേടിഎമ്മിന്റെ ഓഹരികൾ ലിസ്‌റ്റിംഗിന് ശേഷം 80 ശതമാനം വിപണി മൂല്യത്തിൽ ഇടിവ് നേരിട്ടു. ഒല കാബ്സിന്റെ വിപണി മൂല്യം മൂന്ന് വർഷത്തിനിടെ 74 ശതമാനം കുറഞ്ഞ് 190 കോടി ഡോളറിലെത്തി.  ഒല കാബ്‌സിലെ നിക്ഷേപകനായ വാൻഗാർഡ്, റൈഡ്-ഹെയ്‌ലിംഗ് സ്ഥാപനത്തിൻ്റെ മൂല്യനിർണ്ണയം 1.9 ബില്യൺ ഡോളറായി കുറച്ചു.

യാഥാർത്ഥ്യ ബോധമില്ലാതെ വിപണിമൂല്യം പെരുപ്പിച്ച് കാട്ടി നിക്ഷേപം ആകർഷിച്ച സംരംഭങ്ങളാണ് നിലവിൽ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. അടുത്ത രണ്ട് വർഷങ്ങളിൽ രാജ്യത്തെ മുപ്പത് ശതമാനത്തിലധികം സ്റ്റാർട്ടപ്പുകൾ പ്രവർത്തനം അവസാനിപ്പിക്കാൻ ഇടയുണ്ടെന്ന് പ്രമുഖ വ്യവസായ ഗവേഷണ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

Funding for startups declined last year. The economy and stock markets of India are booming, but startups are not.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version