പുതിയ കാലത്തെ തിരക്ക് പിടിച്ച ജീവിത ശൈലിയിൽ കേശ സംരക്ഷണം ദിനചര്യയുടെ ഭാഗമാക്കുക അത്ര എളുപ്പമല്ല. ഓർഗാനിക് കേശ സംരക്ഷണത്തിന് മാതൃക കാട്ടുകയാണ് കൊക്കോ റൂട്ട്സ് ഓർഗാനിക് എന്ന സ്റ്റാർട്ടപ്പ്. ഗുണമേന്മും സുസ്ഥിരതയും ആണ് കൊക്കോ റൂട്ട്സിന്റെ വാഗ്ദാനം ചെയ്യുന്നത്.  കൊക്കോ റൂട്ട്സിന് തുടക്കമിട്ടത് ഡോ. ഷാലിമ അഹമ്മദാണ്.

‘ഇത്രകാലം കൊണ്ട് നിങ്ങൾ മാറി, പക്ഷേ, മുടിക്ക് ഒരുമാറ്റവുമില്ലല്ലോ’ സ്കൂൾ സുഹൃത്തുക്കൾക്കിടയിൽ നിന്നുള്ള ഈ പ്രശംസയാണ് ഡോ. ഷാലിമയെ ഹെയർ കെയർ സ്റ്റാർട്ടപ്പ് തുടങ്ങാൻ പ്രേരിപ്പിച്ചത്. കൊക്കോ റൂട്ട്സ് ഓർഗാനിക് 100% പ്രകൃതി ദത്തമാണെന്ന് ഇവർ പറയുന്നു. കൊക്കോ റൂട്ട്സിന്റെ ഓർഗാനിക് ഓയിൽ ശേഖരത്തിൽ നിന്ന് യോജിച്ചത് തിരഞ്ഞെടുക്കാൻ സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് എണ്ണ നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ കൊണ്ടുവരുന്നത്. എണ്ണ നിർമാണത്തിനാവശ്യമായ പരമാവധി സാധനങ്ങൾ കേരളത്തിൽ നിന്നാണ് കണ്ടെത്തുന്നത്. സ്വന്തം അനുഭവത്തിൽ നിന്നാണ് ഓരോ ഉത്പന്നവും ഡോ. ഷാലിമ വികസിപ്പിച്ചത്. വർഷങ്ങൾ കൊണ്ടാണ് ഇത് സാധ്യമായത്. ഓർഗാനിക് എണ്ണയ്ക്ക് പുറമേ വേപ്പ് മരത്തിൽ നിന്ന് ഉണ്ടാക്കിയെടുത്ത ചീർപ്പും മറ്റും കൊക്കോ റൂട്ട്സ് വിപണിയിലെത്തിക്കുന്നുണ്ട്. ആമസോൺ അടക്കമുള്ള ഓൺലൈൻ പ്ലാറ്റ് ഫോമുകൾ വഴിയാണ് വിൽപ്പന.

Step into a transformative hair care experience with Coco Roots Organic, founded by Dr. Shalima Ahammed. Discover their commitment to purity and excellence with 100% natural ingredients sourced globally, offering safe and effective solutions for healthier hair.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version