പഴയ Apple ഐഫോൺ പതിപ്പുകൾ ഉപയോഗിക്കുമ്പോൾ  പ്രധാന വിവരങ്ങൾ ചോരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് സർക്കാർ മുന്നറിയിപ്പ് . ബ്ലൂടൂത്ത് ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം.  

 ആപ്പിൾ ഐഒഎസിന്റെ പഴയ പതിപ്പുകളിൽ സുരക്ഷാക്കുറവ് കണ്ടെത്തിയതോടെയാണ്  ഐഫോൺ ഉപയോക്താക്കൾക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിലാസം, ബാങ്ക് വിശദാംശങ്ങൾ എന്നിവ പോലുള്ള പ്രധാനമായ വിവരങ്ങൾ പഴയ ഐഫോണുകളിൽ സൂക്ഷിക്കരുത്. ഇവ ഹാക്ക് ചെയ്യപ്പെട്ടേക്കാം എന്നാണ് മുന്നറിയിപ്പ്. ഡാറ്റ സൂക്ഷിക്കുമ്പോഴും കൈമാറുമ്പോഴുമൊക്കെ ജാഗ്രത വേണം.

ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ എക്‌സ്, ഐപാഡ് 5th ജനറേഷൻ, ഐപാഡ് പ്രോ 9.7 ഇഞ്ച്, ഐപാഡ് പ്രോ 12.9 ഇഞ്ച് എന്നിവയ്‌ക്ക് മുമ്പുള്ള ആപ്പിൾ ഐഒഎസ് പതിപ്പുകൾക്ക് ഈ സുരക്ഷാ ഭീഷണിയുണ്ടെന്നാണ് റിപ്പോ‍ർട്ടുകൾ.

ആപ്പിൾ സെക്യൂരിറ്റി അപ്ഡേറ്റുകൾ കൃത്യമായി നടപ്പാക്കുകയാണ് സുരക്ഷാ ഭീഷണി ഒഴിവാക്കാനുള്ള ഏറ്റവും പ്രധാന മാർഗം.
ആപ്പിളിൻ്റെ  ഉപയോക്താക്കളെ സുരക്ഷിതരായി നിലനിർത്താൻ, ആപ്പിൾ സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കാറുണ്ട്. ഇവ കൃത്യമായി പാലിക്കണം. ഐഫോണിൻെറ ഏറ്റവും പുതിയ ഐഒഎസ് അപ്ഡേറ്റുകൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന്  ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പ് നൽകുന്നു. ‌

ഹാർഡ്‌വെയറിൻെറ പരിമിതികൾ കാരണം ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയാത്ത പഴയ ഐഫോൺ മോഡലുകൾക്കായുള്ള പാച്ചുകൾ കമ്പനി പുറത്തിറക്കുന്നുണ്ട്.

ബ്ലൂടൂത്ത് ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം.  സ്ക്രീൻ ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

The security warning issued by the Indian Computer Emergency Response Team regarding older versions of Apple iPhones and the importance of implementing security updates to prevent information leaks. Additionally, understand the precautions to take when using Bluetooth.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version