ചൈന ഉൾപ്പെടെ ഒരു രാജ്യത്തുനിന്നും ഇന്ത്യയിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ  ഇറക്കുമതി ചെയ്യുന്നതിന്  ഒരു നിയന്ത്രണമില്ലെന്ന്
കേന്ദ്ര വ്യവസായ- ആഭ്യന്തര വാണിജ്യ വകുപ്പ് വ്യക്തമാക്കി.  

പുതിയ ഇവി പോളിസി പ്രകാരം ചൈന ഉൾപ്പെടെയുള്ള ഒരു രാജ്യത്തുനിന്നും ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് നിയന്ത്രണങ്ങളില്ലെന്ന് ഡിപ്പാർട്ട്മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (DPIIT) സെക്രട്ടറി രാജേഷ് കെ സിംഗ് പറഞ്ഞു,

പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് PLI ത്രൈമാസ അടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ എല്ലാ സർക്കാർ വകുപ്പുകളോടും നിർദേശം നല്കിയതായും  സിംഗ് പറഞ്ഞു.

ഇപ്പോൾ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് യാതൊരു നിയന്ത്രണവുമില്ല. നിശ്ചയിച്ചിട്ടുള്ള  ഇറക്കുമതി തീരുവ അടച്ച് ഇതിനകം ചൈനീസ്  BYD വാഹനങ്ങൾ ഇന്ത്യൻ നിരത്തിലിറങ്ങുന്നുണ്ട്. EV വാഹന നിർമാണത്തിനായുള്ള  നിക്ഷേപത്തിൻ്റെ ഭാഗത്താണ് ഏക നിയന്ത്രണം. അതിർത്തി രാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപത്തിൽ  നിയന്ത്രണങ്ങൾ ഇപ്പോഴും നിലവിലുണ്ട്.

വൈദ്യുത വാഹനങ്ങളുടെ ആഭ്യന്തര നിർമ്മാണത്തിന് പ്രോത്സാഹനം നൽകുന്നതിനായി കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം പുതിയ നയം പ്രഖ്യാപിച്ചിരുന്നു. ഈ നയത്തിന് കീഴിൽ, കുറഞ്ഞത് 4,150 കോടി രൂപയുടെ നിക്ഷേപം നടത്തുകയും മൂന്ന് വർഷത്തിനുള്ളിൽ ഉത്പാദനം ആരംഭിക്കുകയും ചെയ്യുന്ന നിർമ്മാതാക്കൾക്ക് ചില ഇവികളുടെ ഇറക്കുമതി നികുതിയിൽ കുറവുണ്ടാകും. ഈ നിർമ്മാതാക്കൾ ഉപയോഗിക്കുന്ന ഘടകങ്ങളുടെ 25 ശതമാനമെങ്കിലും പ്രാദേശികമായി ഇന്ത്യയിൽ  ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ഈ വ്യവസ്ഥകൾ പാലിച്ചാൽ, പ്രതിവർഷം 8,000 ഇവികൾ വരെ ഇറക്കുമതി ചെയ്യാൻ കമ്പനികൾക്ക് അനുമതി ലഭിക്കും. ഇറക്കുമതി ചെയ്ത ഈ ഇവികൾക്ക് 35,000 ഡോളറോ (ഏകദേശം 29 ലക്ഷം രൂപ) അതിനു  മുകളിലോ വിലയുണ്ടെങ്കിൽ, 15 ശതമാനം ഇറക്കുമതി തീരുവ കുറയ്ക്കും. നിലവിൽ കാറുകളുടെ മൂല്യത്തിനനുസരിച്ച് 70 ശതമാനം മുതൽ 100 ശതമാനം വരെയാണ് ഇറക്കുമതി തീരുവ.

India’s new electric vehicle (EV) import policy, which aims to incentivize domestic manufacturing while allowing imports from any country, including China, under certain conditions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version